Friday, March 13, 2026 Last Updated 18 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 27 Jun 2025 12.46 PM

വെറും 29,999 രൂപയ്ക്ക് ഇലക്ട്രിക് ഇരുചക്ര വാഹനവുമായി കൊമാക്കി ഇലക്ട്രിക്

komaki-xr1

ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് ഇരുചക്ര വാഹന കമ്പനിയായ കൊമാക്കി ഇലക്ട്രിക് അവരുടെ XR1 ഇലക്ട്രിക് മോപ്പഡ് വിപണിയില്‍ എത്തിച്ചിരിക്കുകയാണ്. ഇതിന്റെ വില വെറും 29,999 രൂപ മാത്രമാണ് കൊമാക്കിയുടെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് ഇരുചക്ര വാഹനമാണിത്. കൊമാകി XR1-ന്റെ പ്രധാന പ്രത്യേകത അതിന്റെ റീജനറേറ്റീവ് കൈനെറ്റിക് എനര്‍ജി സിസ്റ്റമാണ്. ഇത് റൈഡിനിടെ ബാറ്ററി പൂര്‍ണ്ണമായി ഡിസ്ചാര്‍ജ് ആയാലും റൈഡര്‍മാരെ യാത്ര തുടരാന്‍ സഹായിക്കുന്നു.

കൊമാകി XR1 ഒറ്റ ചാര്‍ജില്‍ 70 മുതല്‍ 80 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുന്നതിനാല്‍ ദൈനംദിന ആവശ്യങ്ങള്‍ക്കും, ഓഫീസില്‍ പോകാനും അനുയോജ്യമായ വാഹനമായി ഇത് മാറുന്നു. 'ബാറ്ററി തീര്‍ന്നുപോയാലും ഫുള്‍ റൈഡ് ഉറപ്പാക്കുന്ന ഒരു ബ്രേക്ക്ത്രൂ ഇന്നൊവേഷനാണ് XR1. നഗരവാസികള്‍ക്ക് ഈടുറ്റതും സുഖപ്രദവുമായ സുസ്ഥിര ഗതാഗത മാര്‍ഗങ്ങള്‍ നല്‍കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നത്' കൊമാകി ഇലക്ട്രിക് വെഹിക്കിള്‍സിന്റെ സഹസ്ഥാപകന്‍ ഗുന്‍ജന്‍ മല്‍ഹേത്ര പറഞ്ഞു.

സ്റ്റൈല്‍, കംഫര്‍ട്ട്, ഉപയോഗക്ഷമത എന്നിവ സമന്വയിപ്പിച്ചാണ് കൊമാകി XR1 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കരുത്തുറ്റ ഫ്രെയിം, ഷോക്ക് അബ്സോര്‍ബിംഗ് സസ്പെന്‍ഷനെയും, ഉയര്‍ന്ന ഗ്രിപ്പ് ടയറുകളെയും പിന്തുണയ്ക്കുന്നു. ഇത് വിവിധ ഭൂപ്രദേശങ്ങളില്‍ സുരക്ഷിതവും സുഗമവുമായ റൈഡ് ഉറപ്പാക്കുന്നു. അതേസമയം വിശാലമായ ഫ്രണ്ട് ബാസ്‌ക്കറ്റ് പലചരക്ക് സാധനങ്ങള്‍ അല്ലെങ്കില്‍ ദൈനംദിന ആവശ്യവസ്തുക്കള്‍ കൊണ്ടുപോകാന്‍ സഹായിക്കുന്നു. കൊമാകി ഡീലര്‍ഷിപ്പുകളിലൂടെയും കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും XR1 വാങ്ങാന്‍ പറ്റും.

Ads by Google
Ads by Google
TRENDING NOW