-->
മാളികപ്പുറം, പത്താം വളവ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ തിരക്കഥാകൃത്താണ് അഭിലാഷ് പിളള. തന്റെ പുതിയ ചിത്രത്തെ കുറിച്ച് സൂചന നല്‍കി സോഷ്യല്‍ മീഡിയയില്‍ അഭിലാഷ് പിളള പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കൊട്ടിയൂരിന്റെ ചരിത്രത്തെ കേന്ദ്രീകരിച്ചാണ് അഭിലാഷ് പിളളയുടെ പുതിയ തിരക്കഥ ഒരുങ്ങുക.
കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന്റെ ചിത്രങ്ങളും അഭിലാഷ് പിളള പങ്കുവെച്ചിട്ടുണ്ട്. തന്റെ സിനിമാജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നത്തെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
അഭിലാഷ് പിളളയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:
'' യാഗഭൂമിയില്‍ വീണ ചോരയുടെ കണക്ക് ദക്ഷന്റെ തലയറുത്തു യാഗഭൂമിയില്‍ തന്നെ തീര്‍ത്ത മഹാദേവന്റെ ഭൂതഗണങ്ങള്‍ കാവല്‍ നില്‍ക്കുന്ന കൊട്ടിയൂരിന്റെ ചരിത്രം വെളളിത്തിരയില്‍ തെളിയും. എല്ലാം ഒത്തുവന്നാല്‍ എന്റെ സിനിമ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ സ്വപ്‌നം അത് ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ അധികം വൈകാതെ തന്നെ എത്തിക്കും''- അഭിലാഷ് പിളള കുറിച്ചു.