-->
തിരുവനന്തപുരം: ഭാരതാംബ വിവാദത്തില്‍ ഗവര്‍ണര്‍ക്ക് കത്തയച്ച് മുഖ്യമന്ത്രി. ഔദ്യോഗികമോ രാഷ്ട്രപതിഭവനില്‍ വെച്ചു നടത്തുന്ന അനൗദ്യോഗികമോ ആയ പരിപാടികളില്‍ ഭാരതാംബയുടേത് അടക്കം മതപരമായ ഒരു ചിഹ്നങ്ങളും പാടില്ലെന്നും ഭരണഘടന അംഗീകരിച്ച ചിഹ്നങ്ങളോ പാടുള്ളു എന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. മതേതരത്തെ വെല്ലുവിളിക്കുന്ന സംഘടനകള്‍, കൊടിയടയാളങ്ങള്‍ എന്നിവ പാടില്ലെന്നും ഗവര്‍ണറെ മുഖ്യമന്ത്രി പ്രത്യേകദൂതന്‍ വഴി നല്‍കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ ഭാരതാംബയെ ഒഴിവാക്കി ഒരു പരിപാടിക്കുമില്ലെന്ന് ശക്തമായ മറുപടി നല്‍കാനൊരുങ്ങുകയാണ് ഗവര്‍ണര്‍. നിയമവകുപ്പിന്റെ നിയമോപദേശം ചര്‍ച്ച ചെയ്ത മന്ത്രിസഭായോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്തയച്ചിരിക്കുന്നത്്. ഇതിന് ഇന്നു തന്നെ മറുപടി നല്‍കാനാണ് രാജ്ഭവന്‍ ഒരുങ്ങുന്നത്. ഇതിനൊപ്പം വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി മര്യാദകേട് കാട്ടിയെന്ന കേസും പ്രോട്ടോള്‍ ലംഘനവും മുഖ്യമന്ത്രിക്ക് നല്‍കുന്ന മറുപടിയില്‍ വ്യക്തമാക്കും. അതിനിെട പുതിയതായി പത്താംക്ലാസ്സുകാരുടെ പുസ്തകത്തില്‍ ഗവര്‍ണറുടെ പദവിയും ചുമതലകളും സംബന്ധിച്ച കാര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ തീരുാമനമായി. അതേസമയം ഭാരതാംബ ഉണ്ടാകില്ലെന്നും ഉറപ്പായി.
നേരത്തേ ഇക്കാര്യം വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ ഇക്കാര്യത്തില്‍ തീരുമാനമായിരുന്നു. ഇനി എക്‌സ്‌പെര്‍ട്ട് റീഡിംഗ് മാത്രമാണ് ബാക്കിയുള്ളത്. ഒക്‌ടോബറില്‍ പുറത്തിറക്കുന്ന പുസ്തകത്തിലായിരിക്കും ഇതുണ്ടാകുക. വിദഗ്ദ്ധരുടെ വായനയ്ക്ക് പിന്നാലെ ജൂലൈ 4 ന് ചേരുന്ന കരിക്കുലം കമ്മറ്റി ഇതിന് അംഗീകാരം നല്‍കി അച്ചടിച്ച് സ്‌കൂളുകളില്‍ എത്തിക്കാനാണ് പദ്ധതി. ഭരണഘടനാപരമായ കാര്യത്തില്‍ കുട്ടികള്‍ അറിയേണ്ട കാര്യങ്ങളെക്കുറിച്ചാണ് പുസ്തകത്തിലുള്ളത്. ഒരാള്‍ ചെയ്യേണ്ട അധികാരമെന്തെന്ന് അറിയിക്കുകയാണ് ലക്ഷ്യം. അതേസമയം ഭാരതാംബയുമായി ഉള്‍പ്പെട്ട കാര്യങ്ങള്‍ കൊടുക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. ഭാരതാംബയെ എസ്‌സിആര്‍ടി എടുത്തിട്ടില്ല.