Friday, March 13, 2026 Last Updated 51 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jun 2025 01.50 PM

‘മുത്ത മഴൈ’ യുടെ അനാര്‍ക്കലി വേര്‍ഷന്‍ ഏറ്റെടുത്ത് ആരാധകര്‍

anarkali-marikar
photo-www.instagram.com/anarkalimarikar/

പുതിയ പാട്ട് വീഡിയോ പങ്കുവെച്ച് അനാര്‍ക്കലി മരിക്കാര്‍. മണിരത്‌നം സംവിധാനം ചെയ്ത തഗ് ലൈഫ് സിനിമയിലെ ‘മുത്ത മഴൈ​’ എന്ന ഗാനമാണ് അനാര്‍ക്കലി ആലപിച്ചിരിക്കുന്നത്. ഈ പാട്ട് പാടുന്നതില്‍ നിന്ന് എന്നെ തടയാന്‍ എനിക്ക് കഴിയാത്തതുകൊണ്ട് എന്ന അടിക്കുറിപ്പോടെയാണ് താരം പാട്ട് പാടുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

കുറച്ച് നാളുകായി സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാത്തതിന്റെ കാരണവും താരം വീഡിയോയിലൂടെ അറിയിച്ചു. എവിടെയായിരുന്നു എന്ന് എല്ലാവരും ചോദിക്കുന്നു. ഞാന്‍ ഇവിടെ ഉണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അല്ല മാസങ്ങളായി മടി പിടിച്ച് ഇരിക്കുകയായിരുന്നു. എന്നാണ് അനാര്‍ക്കലി വീഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത്.

വലിയ ജനശ്രദ്ധയാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ആരാധകര്‍ക്കൊപ്പം അശ്വതി ശ്രീകാന്ത്, സ്വാസിക തുടങ്ങിയ താരങ്ങള്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. അനാര്‍ക്കലി കാളളാം, സൂപ്പര്‍, അടിപൊളി, ഇത്രനാള്‍ എവിടെയയാിരുന്നു എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴെയുളള ചില കമന്റുകള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW