-->
ഓപ്പോയുടെ K സീരീസിലെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായി ഓപ്പോ K13x 5G (OPPO K13x 5G) ഇന്ത്യയില്‍ അവതരിപ്പിച്ചു. നനഞ്ഞ കൈകളുപയോഗിച്ചാലും സ്‌ക്രീന്‍ നനഞ്ഞിരുന്നാലും ടച്ച്സ്‌ക്രീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന സ്പ്ലാഷ് ടച്ച് ടെക്‌നോളജി സെഗ്മെന്റില്‍ ആദ്യമായി അവതരിപ്പിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആണ് ഇത് എന്ന് ഓപ്പോ പറയുന്നു. ഓപ്പോ K13x 5ജിയുടെ 4GB + 128GB മോഡലിന് 11,999 രൂപയും 6GB + 128GB മോഡലിന് 12,999 രൂപയും 8GB + 256GB മോഡലിന് 14,999 രൂപയുമാണ് വില. എന്നാല്‍ ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ ബാങ്ക് ഡിസ്‌കൗണ്ട് ലഭിക്കും.
ലോഞ്ച് ഓഫര്‍ പ്രയോജനപ്പെടുത്തിയാല്‍ അടിസ്ഥാന മോഡല്‍ 10999 രൂപ വിലയില്‍ തുടക്കത്തില്‍ വാങ്ങാനാകും. കൂടാതെ 3 മാസ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുമുണ്ട്. ജൂണ്‍ 27 ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ആണ് വില്‍പ്പന ആരംഭിക്കുക. ഫ്‌ലിപ്പ്കാര്‍ട്ട്, ഓപ്പോ ഇന്ത്യ ഓണ്‍ലൈന്‍ സ്റ്റോര്‍ എന്നിവ വഴി ഇത് വാങ്ങാനാകും. 165.71×76.24×7.99mm വലിപ്പവും 194 ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്. സുഗമവും സുഖകരവുമായ ഗ്രിപ്പിനായി പിന്‍ഭാഗത്തും ഫ്രെയിമിനു ചുറ്റും മാറ്റ് ഫിനിഷുമുണ്ട്. 45W SuperVOOC ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയോടെ 6000mAh ബാറ്ററിയാണ് ഓപ്പോ K13x 5ജിയില്‍ ഉള്ളത്. മിഡ്നൈറ്റ് വയലറ്റ്, സണ്‍സെറ്റ് പീച്ച് എന്നീ കളര്‍ ഓപ്ഷനുകളിലാണ് ഇത് വാങ്ങാന്‍ ലഭ്യമാകുക.
120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് (1604 x 720 പിക്‌സലുകള്‍) HD+ സ്‌ക്രീന്‍, 1000 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, പാണ്ട ഗ്ലാസ് പ്രൊട്ടക്ഷന്‍ എന്നിവ ഇതിലുണ്ട്. മീഡിയടെക് ഡൈമെന്‍സിറ്റി 6300 6nm പ്രോസസര്‍ ആണ് ഈ ഫോണിന്റെ കരുത്ത്. ARM Mali-G57 MC2@1072MHz ജിപിയു, 4GB / 6GB / 8GB LPDDR4X റാം, 8GB വരെ വെര്‍ച്വല്‍ റാം എക്‌സ്പാന്‍ഷന്‍ സൗകര്യം, 128GB / 256GB UFS 2.2 സ്റ്റോറേജ് ഓപ്ഷനുകള്‍, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഈ ഓപ്പോ 5ജി ഫോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. OV50D സെന്‍സറുള്ള 50MP മെയിന്‍ ക്യാമറ (f/1.88 അപ്പര്‍ച്ചര്‍), 2MP പോര്‍ട്രെയിറ്റ് സെന്‍സര്‍, SC201ACS/GC02M1B സെന്‍സര്‍( f/2.4 അപ്പര്‍ച്ചര്‍), LED ഫ്‌ലാഷ് എന്നിവ അടങ്ങുന്നതാണ് ഇതിലെ റിയര്‍ ക്യാമറ സജ്ജീകരണം.
ഇതിന് 1080p വരെ 60 fps വീഡിയോ റെക്കോര്‍ഡിംഗ് പിന്തുണയുമുണ്ട്. സെല്‍ഫിക്കും മറ്റുമായി f/2.05 അപ്പേര്‍ച്ചറുള്ള 8MP ഫ്രണ്ട് ക്യാമറയും GC08A8 സെന്‍സര്‍, 1080p വരെ 30fps വീഡിയോ റെക്കോര്‍ഡിംഗ് പിന്തുണ എന്നിവ സഹിതം ഇതിലുണ്ട്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളര്‍ ഒഎസ് 15ല്‍ ആണ് ഈ ഫോണ്‍ എത്തുന്നത്. 2 OS അപ്ഡേറ്റുകളും 3 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ഓപ്പോ ഈ ഫോണിന് വാഗ്ദാനം ചെയ്യുന്നുണ്ട്.