Wednesday, March 11, 2026 Last Updated 6 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jun 2025 01.57 PM

സാംസങ് ഗാലക്‌സി എ16 5ജി ഇപ്പോള്‍ വിലക്കുറവില്‍ സ്വന്തമാക്കാന്‍ അവസരം

samsung-galaxy-a16

സാംസങ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആഗോള തലത്തിലും ഇന്ത്യയിലും അവതരിപ്പിച്ച ഗാലക്‌സി എ16 5ജി (Samsung Galaxy A16 5G) ഇപ്പോള്‍ വിലക്കുറവില്‍ വില്‍പ്പനയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുകയാണ്. ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്ന സമയത്ത് സാംസങ് ഗാലക്‌സി A16 5ജിയുടെ 8GB+ 128GB വേരിയന്റിന് 18,999 രൂപയും 8GB + 256GB വേരിയന്റിന് 21,999 രൂപയും ആയിരുന്നു വില. എന്നാലിപ്പോള്‍ സാംസങ് ഈ ഫോണിന്റെ വില കുറച്ചിരിക്കുന്നു. ആമസോണിലും സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും അടിസ്ഥാന മോഡല്‍ 15999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ലോഞ്ച് വിലയെക്കാള്‍ 3000 രൂപ വില കുറഞ്ഞിരിക്കുന്നു.

അതേസമയം, ഫ്‌ലിപ്പ്കാര്‍ട്ടില്‍ ഇതിനെക്കാള്‍ കുറഞ്ഞ വിലയിലാണ് ഗാലക്‌സി എ16 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ ഫ്‌ലിപ്പ്കാര്‍ട്ടില്‍ 14,986 രൂപയ്ക്കാണ് ഗാലക്‌സി എ16 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ആമസോണിലെക്കാള്‍ 1000 രൂപയുടെ കുറവ്. മൊത്തത്തില്‍ 4000 രൂപ ഡിസ്‌കൗണ്ടില്‍ ഫ്‌ലിപ്പ്കാര്‍ട്ടില്‍ ഈ ഫോണ്‍ വില്‍ക്കുന്നുണ്ട്. ബാങ്ക് ഓഫര്‍ വേറെയും. 6.7 ഇഞ്ച് (1080×2340 പിക്‌സലുകള്‍) FHD+ ഇന്‍ഫിനിറ്റി-U സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ 90Hz റിഫ്രഷ് റേറ്റ് സഹിതം ഇതിലുണ്ട്. ഒക്ട കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 6300 6nm പ്രൊസസര്‍ (2x Cortex-A76 @ 2.4GHz 6x Cortex-A55 @ 2GHz) ആണ് ഈ ഗാലക്‌സി 5ജി ഫോണിന്റെ കരുത്ത്.

8ജിബി റാം, 128 ജിബി/ 256 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി വഴി 1.5 ടിബി വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം, ആം മാലി-G57 MC2 ജിപിയു എന്നിവയും ഗാലക്‌സി എ16 5ജിയിലുണ്ട്. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 6.0ല്‍ ആണ് ഈ ഫോണിന്റെ പ്രവര്‍ത്തനം. 2030 ഒക്ടോബര്‍ 31 വരെ 6 OS അപ്ഡേറ്റുകളും 6 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ഈ ഫോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. F1.8, AF എന്നിവയുള്ള 50MP മെയിന്‍ ക്യാമറ, 5MP F2.2 അള്‍ട്രാ-വൈഡ് ക്യാമറ, 2MP F2.2 മാക്രോ ക്യാമറ, LED ഫ്‌ലാഷ് എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്.

സെല്‍ഫിക്കും വീഡിയോ കോളുകള്‍ക്കുമായി ഫ്രണ്ടില്‍ 13MP F2.0 ക്യാമറയും സാംസങ് ഗാലക്‌സി എ16 5ജിയില്‍ ഉണ്ട്. 25W ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഗാലക്‌സി എ16 5ജിയില്‍ സജ്ജീകരിച്ചിരിക്കുന്നത് (ചാര്‍ജര്‍ ബോക്‌സില്‍ ലഭ്യമല്ല എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക). സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, 5G, ഡ്യുവല്‍ 4G VoLTE, ?വൈ?ഫൈ 802.11 ac (2.4GHz + 5GHz), USB ടൈപ്പ്-സി പോര്‍ട്ട്, USB ടൈപ്പ്-സി ഓഡിയോ, അണ്ടര്‍ പോര്‍ട്ടഡ് സ്പീക്കറുകള്‍, IP54 റേറ്റിങ് എന്നിവയാണ് ഇതിലെ മറ്റ് പ്രധാന ഫീച്ചറുകള്‍.

Ads by Google
Ads by Google
TRENDING NOW