Sunday, March 15, 2026 Last Updated 19 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jun 2025 01.55 PM

ഇടിക്കൂട്ടില്‍ 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടി ടാറ്റ ഹാരിയര്‍ ഇവി

tata

ടാറ്റയുടെ ഏറ്റവും പുതിയ ഹാരിയര്‍ ഇവിയുടെ (Tata Harrier EV) ഭാരത് NCAP ക്രാഷ് ടെസ്റ്റ് ഏവരും ഉറ്റു നോക്കിയ ഒന്നായിരുന്നു. ഇടിക്കൂട്ടില്‍ 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയിരിയ്ക്കുകയാണ് ഈ ഇലക്ട്രിക് എസ്യുവി. മുതിര്‍ന്നവരുടെ സുരക്ഷയിലും കുട്ടികളുടെ സുരക്ഷയിലും എസ്യുവി 5-സ്റ്റാര്‍ റേറ്റിംഗാണ് നേടിയിരിക്കുന്നത്. മുതിര്‍ന്നവര്‍ക്കായുള്ള സേഫ്റ്റിയില്‍ ഹാരിയര്‍ ഇവിക്ക് 32 ല്‍ 32 പോയിന്റും കുട്ടികളുടെ സുരക്ഷയ്ക്കായി 49 ല്‍ 45 പോയിന്റുമാണ് ലഭിച്ചത്. ഫ്രണ്ടല്‍ ഓഫ്സെറ്റ് ഡിഫോര്‍മബിള്‍ ബാരിയര്‍ ടെസ്റ്റിലും സൈഡ് മൂവബിള്‍ ഡിഫോര്‍മബിള്‍ ബാരിയര്‍ ടെസ്റ്റിലും 16 ല്‍ 16 പോയിന്റും ടാറ്റ മോട്ടോര്‍സിന്റെ ഇലക്ട്രിക് എസ്യുവിക്ക് നേടാനായിട്ടുണ്ട്.

കുട്ടികളുടെ സേഫ്റ്റിയുടെ ഭാഗമായുള്ള ഡൈനാമിക് സ്‌കോറും CRS ഇന്‍സ്റ്റാളേഷന്‍ സ്‌കോറും ഹാരിയര്‍ ഇലക്ട്രിക്കില്‍ മികച്ചതായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. വെഹിക്കിള്‍ അസെസ്‌മെന്റ് സ്‌കോറില്‍ ഹാരിയര്‍ ഇവിക്ക് 13 ല്‍ 9 പോയിന്റും ലഭിച്ചു. ടാറ്റ ഹാരിയര്‍ ഇവിയില്‍ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളും രണ്ട് മോട്ടോര്‍ കോണ്‍ഫിഗറേഷന്‍ ഓപ്ഷനുകളുമാണ് ടാറ്റ വാഗ്ദാനം ചെയ്യുന്നത്. ഇലക്ട്രിക് എസ്യുവിയുടെ താഴ്ന്ന വകഭേദങ്ങളില്‍ 65 kWh ബാറ്ററി പായ്ക്ക് ഉപയോഗിക്കുമ്പോള്‍ ടോപ്പ് വേരിയന്റുകളില്‍ 75 kWh ബാറ്ററി പായ്ക്കാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഈ ബാറ്ററി പായ്ക്ക് ഓപ്ഷനില്‍ RWD, QWD എന്നിങ്ങനെ രണ്ട് മോട്ടോര്‍ കോണ്‍ഫിഗറേഷനുകള്‍ ഉള്‍പ്പെടുന്നുണ്ട്. ഹാരിയര്‍ ഇവിയുടെ QWD വകഭേദങ്ങള്‍ 391 bhp കരുത്തില്‍ പരമാവധി 504 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുമ്പോള്‍ RWD വേരിയന്റുകളുടെ പെര്‍ഫോമന്‍സ് കണക്കുകള്‍ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. 75 kWh ബാറ്ററി പായ്ക്ക് സജ്ജീകരിച്ചിരിക്കുന്ന RWD വകഭേദങ്ങള്‍ക്ക് സിംഗിള്‍ ചാര്‍ജില്‍ 627 കിലോമീറ്റര്‍ റേഞ്ചാണ് അവകാശപ്പെടുന്നത്. 21.49 ലക്ഷം രൂപ മുതല്‍ 27.49 ലക്ഷം രൂപ വരെയാണ് ടാറ്റ ഹാരിയര്‍ ഇവിയുടെ RWD വേരിയന്റുകളുടെ എക്‌സ്‌ഷോറൂം വില വരുന്നത്. പുതിയ ഇലക്ട്രിക് എസ്യുവിക്കായുള്ള ബുക്കിംഗുകള്‍ 2025 ജൂലൈ രണ്ടിന് കമ്പനി ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Ads by Google
Ads by Google
TRENDING NOW