Saturday, March 14, 2026 Last Updated 57 Min 46 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Jun 2025 07.51 PM

വിക്കറ്റ് വീഴ്ത്താനാവാതെ വിയര്‍ത്ത് ഇന്ത്യ ; ബെന്‍ ഡക്കറ്റിന് സെഞ്ചുറി , സാക് ക്രോളിയക്ക്അര്‍ധസെഞ്ചുറി ; കളി കൈവിടുമോ?

57 ഓവറിൽ നിന്ന് ഇംഗ്ലണ്ടിന് ഇനി ജയിക്കാൻ 194 റണ്‍സ് കൂടി മതി. മാത്രമാണ്
uploads/news/2025/06/787784/7.gif
photo - twitter

ലീഡ്സ്: ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ അവസാന ദിനം 371 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്ന ഇംഗ്ലണ്ട് മികച്ച നിലയില്‍. അഞ്ചാം ദിനം ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 181 റണ്‍സെടുത്തിട്ടുണ്ട്. 122 പന്തുകളിൽ 14 ഫോറുകൾ അടക്കം നേടിയാണ് നേട്ടം. അർധ സെഞ്ച്വറിയുമായി സാക്ക് ക്രോളിയും നിലയുറപ്പിച്ചതോടെ ഇംഗ്ലണ്ട് മികച്ച നിലയിലാണ്.റൺസ് നേടിയിട്ടുണ്ട്. 57 ഓവറിൽ നിന്ന് ഇംഗ്ലണ്ടിന് ഇനി ജയിക്കാൻ 194 റണ്‍സ് കൂടി മതി. മാത്രമാണ്

അവസാന ദിനം ആദ്യ മണിക്കൂറില്‍ ന്യൂ ബോളിന്‍റെ ആനുകൂല്യവും മൂടിക്കെട്ടിയ അന്തരീക്ഷവും മുതലെടുത്ത് വിക്കറ്റ് വീഴ്ത്താമെന്ന ഇന്ത്യൻ പ്രതീക്ഷകള്‍ അസ്ഥാനത്താക്കി ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റും സാക്ക് ക്രോളിയും ക്രീസിലുറച്ചു നിന്നതോടെ ഇന്ത്യയുടെ വിജയപ്രതീക്ഷ മങ്ങി. ആദ്യ മണിക്കൂറില്‍ ബുമ്രയെ കരുതലോടെ നേരിട്ട ഇംഗ്സണ്ട് ഓപ്പണര്‍മാര്‍ റണ്ണടിക്കുന്നതിനെക്കാള്‍ വിക്കറ്റ് വീഴാതെ പിടിച്ചു നില്‍ക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ബുമ്രയുടെ സ്പെല്‍ അവസാനിച്ച് പ്രസിദ്ധും ഷാര്‍ദ്ദുല്‍ താക്കൂറും പന്തെറിയാനെത്തിയതോടെ സ്കോറിംഗ് വേഗം കൂട്ടി .

ഇന്ത്യൻ ഫീല്‍ഡര്‍മാര്‍ക്ക് അവസരമൊന്നും നല്‍കാതെയാണ് ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ മുന്നേറുന്നത്. അവസാന ദിവസവും മഴ പ്രവചനമുണ്ടെങ്കിലും ഇതുവരെ മത്സരത്തില്‍ മഴ വില്ലനായിട്ടില്ല.

അതേ സമയം 471, 364 എന്നിങ്ങനെയാണ് ഇന്ത്യ രണ്ട് ഇന്നിങ്‌സുകളിൽ നേടിയത്. ആദ്യ ഇന്നിങ്സിൽ യശ്വസി ജയ്‌സ്വാൾ, റിഷഭ് പന്ത്, ശുഭ്മാൻ ഗിൽ എന്നിവർ സെഞ്ച്വറി ഇന്ത്യയ്ക്കായി സെഞ്ച്വറി നേടി. ഇംഗ്ലണ്ടിനായി ഒല്ലി പോപ്പ് സെഞ്ച്വറിയുമായും ഹാരി ബ്രൂക്ക് 99 റൺസുമായും തിളങ്ങിയപ്പോൾ 465 റൺസ് നേടി. ആറ് റൺസിന്റെ ലീഡായിരുന്നു ഇന്ത്യയ്ക്കുണ്ടായിരുന്നത്. പിന്നീട് 364 റൺസ് കൂടി അതിലേക്ക് കൂട്ടിച്ചേർക്കുകയിരുന്നു.

Ads by Google
Tuesday 24 Jun 2025 07.51 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW