-->
ടെഹ്‌റാന്‍ : പശ്ചിമേഷ്യയില്‍ സംഘര്‍ഷം അയഞ്ഞു സമാധാനത്തിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുമ്പോള്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രായേലില്‍ ഇറാന്റെ മിസൈല്‍ ആക്രമണം. വെടിനിര്‍ത്തല്‍ ഇരുരാജ്യങ്ങളും അംഗീകരിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് വടക്കന്‍ ഇസ്രായേല്‍ ലക്ഷ്യമാക്കി രണ്ടു ബാലിസ്റ്റിക് മിസൈല്‍ ആക്രമണം ഇറാന്‍ നടത്തിയിരിക്കുന്നത്. ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രായേലും പറയുന്നു.
രണ്ടുമിസൈലുകളും ഇസ്രായേല്‍ നിര്‍വീര്യമാക്കിയെങ്കിലും ഇറാന്‍ കരാര്‍ ലംഘിച്ച പശ്ചാത്തലത്തില്‍ ടെഹ്‌റാന്‍ വിറയ്ക്കുന്ന തരം ആക്രമണം നടത്തുമെന്ന് ഇസ്രായേല്‍ മറുപടി നല്‍കിയിരിക്കുകയാണ്. നേരത്തേ അമേരിക്കയുടേയും ഖത്തറിന്റെയും ഇടപെടലില്‍ ഇറാനും ഇസ്രായേലും വെടിനിര്‍ത്തല്‍ സമ്മതിച്ചു രംഗത്ത് വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇസ്രായേലിന് വീണ്ടും സൈറന്‍ മുഴക്കേണ്ടി വന്നിരിക്കുന്നത്.
ഇറാന്റെ നടപടി പ്രകോപനമായി ഇസ്രായേല്‍ കാണുകയാണ്. വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് വ്യോമപാത തുറന്നപ്പോഴാണ് വടക്കന്‍ ഇസ്രായേല്‍ ലക്ഷ്യമാക്കി രണ്ടു ബാലിസ്റ്റിക് മിസൈല്‍ വന്നിരിക്കുന്നത്. ഇതോടെ ശക്തമായ മറുപടി നല്‍കാന്‍ ഇസ്രായേല്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായിട്ടാണ് വിവരം. ഇതോടെ കാര്യങ്ങള്‍ വീണ്ടും ആശങ്കയിലേക്ക് വീണിരിക്കുകയാണ്. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നെങ്കിലും ആറു മണിക്കൂര്‍ നിര്‍ണ്ണായകമാണെന്നായരുന്നു വിലയിരുത്തല്‍.