-->
ടെഹ്‌റാന്‍ : പരമോന്നത നേതാവ് ആയത്തൊള്ള ഖമേനിയെ വധിച്ചതിന് പിന്നാലെ ഇറാന്റെ അടുത്ത പരമോന്നത നേതാവായി അയത്തുള്ള ഖമേനിയുടെ മകന്‍ മൊജ്തബ ഹൊസൈനി ഖമേനിയെ തിരഞ്ഞെടുത്തതായി റിപ്പോര്‍ട്ട്. ഇറാന്റെ വിദഗ്ദ്ധ സമിതി അദ്ദേഹത്തെ ഖമേനിയുടെ പിന്‍ഗാമിയായി തിരഞ്ഞെടുത്തതായി ഇസ്രായേല്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇറാനില്‍ 36 വര്‍ഷം രാജ്യം ഭരിച്ച ഖമേനി ഫെബ്രുവരി 28 ന് നാണ് യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഖമേനിയെ വിശുദ്ധ നഗരമായ മഷാദില്‍ സംസ്‌കരിക്കുമെന്നും ടെഹ്റാനില്‍ ഒരു വലിയ വിടവാങ്ങല്‍ ചടങ്ങ് നടത്തുമെന്നും ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സ് ടെലിഗ്രാമിലെ ഒരു പോസ്റ്റില്‍ പറഞ്ഞു. അതേസമയം ശവസംസ്‌കാര തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ഖമേനിക്ക് നിയുക്ത പിന്‍ഗാമി ഉണ്ടായിരുന്നില്ല. അയത്തുള്ള അലിറേസ അറഫി, പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍, ചീഫ് ജസ്റ്റിസ് ഘോലാംഹൊസൈന്‍ മൊഹ്സെനി എജെയ് എന്നിവരടങ്ങുന്ന മൂന്നംഗ ഇറാന്റെ ഇടക്കാല നേതൃത്വ കൗണ്‍സില്‍ അടുത്ത പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതുവരെ സുപ്രീം നേതാവിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തിരുന്നു.
ഇസ്രായേലും അമേരിക്കയൂം നടത്തിയ സംയുക്ത ഓപ്പറേഷനില്‍ ഖമേനിയ്ക്്ക പുറമേ അദ്ദേഹത്തിന്റെ മകളും മരുമകനും ചെറുമകളും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിനിടെയുണ്ടായ പരിക്കുകളോടെ ഖമേനിയുടെ ഭാര്യ മന്‍സൂരെ ഖോജസ്തെ ബാഗര്‍സാദെയും മരണത്തിന് കീഴടങ്ങി.