-->
സംവിധായകന്‍ ഫാസിലിനെ കണ്ടുമുട്ടിയ സന്തോഷത്തില്‍ നടനും പരസ്യചിത്ര നിര്‍മാതാവുമായ പ്രകാശ് വര്‍മ. അദ്ദേഹത്തിനും കുടുംബത്തോടൊപ്പവും പങ്കുവെച്ച നിമിഷങ്ങള്‍ ഏറെ സന്തോഷം നല്‍കുന്നു എന്ന അടിക്കുറിപ്പോടെയാണ് ഫാസിലിനും കുടുംബത്തിനുമൊപ്പമുളള ചിത്രങ്ങള്‍ പ്രകാശ് വര്‍മ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
ഫാസിലിന്റെ ഭാര്യ റൊസീന , ഇളയമകനും നടനുമായ ഫര്‍ഹാന്‍ ഫാസില്‍ എന്നിവരും ചിത്രത്തിലുണ്ട്. നിര്‍വാണ ഫിലിംസിനെറ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും ഭാര്യയുമായ സ്‌നേഹ ഈപ്പന്റെ കൂടെയാണ് പ്രകാശ് വര്‍മ ഫാസിലിനെ കാണാനെത്തിയത്.
സ്വപ്‌നമോ യാഥാര്‍ഥ്യമോL ഫാസില്‍ സാറിനെ കണ്ടുമുട്ടിയത് അത്തരമൊരു അനുഭവമായിരുന്നു. അദ്ദേഹത്തിനും കുടുംബത്തിനുമൊപ്പം ചെലവിച്ച സമയം ഞാന്‍ ഏറെ സന്തോഷവാനാണ്. അസാധാരണമായ സംവിധായകനാകാന്‍ എത്രയേറെ കടമ്പകളുണ്ടെന്ന് അദ്ദേഹവുമായുളള സംഭാഷണം എന്നെ വീണ്ടും ഓര്‍മ്മിപ്പിച്ചു. നമുക്ക് പ്രധാനമെന്ന് തോന്നുന്ന കഥകള്‍ പറയാനുളള ഇടമുണ്ടാക്കാനാവുക. പുതിയ പാഠങ്ങള്‍ പഠിച്ചുകൊണ്ടേയിരിക്കുക. പാട്ടിന്റെ സ്വാധീനം. പെര്‍ഫോമന്‍സിന്റെ ആര്‍ദ്രത. ഈ സംഭാഷം മനസ്സിലും ഓര്‍മയിലും എക്കാലവുമുണ്ടാകും. എന്നും ഓര്‍മ്മയില്‍ തിങ്ങിനില്‍ക്കുന്ന നിമിഷങ്ങള്‍ സമ്മാനിച്ചതിന് നന്ദി പ്രകാശ് വര്‍മ കുറിച്ചു.