Saturday, March 14, 2026 Last Updated 2 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 05 May 2025 04.21 PM

ശോഭന മാം എന്നെ സഹിച്ചതിന് നന്ദി, എന്നെന്നും ഞാന്‍ ഒരു ഫാന്‍ ബോയ് ആയിരിക്കും; ജോര്‍ജ് സാര്‍ പറയുന്നു

prakash-varma
photo-www.instagram.com/prakash.varma_nirvana/

ശോഭനയുടെ കടുത്ത ആരാധകനാണ് താനെന്നും അവര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങളായിരുന്നുവെന്നും നടന്‍ പ്രകാശ് വര്‍മ. ഏതൊരു മലയാളി പുരുഷന്റെയും കൗമാരകാല പ്രണയമായിരുന്ന ശോഭന എന്ന താരത്തിന്റെ ഫാന്‍ ബോയിയാണ് താന്‍ ഇപ്പോഴുമെന്നും പ്രകാശ് വര്‍മ പറയുന്നു.

ശോഭന മേഡം എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. ഒരു തലമുറ മുമ്പുളള ഏതൊരു മലയാളി പുരുഷന്റെയും കൗമാരകാല പ്രണയമാണ് നിങ്ങള്‍. ഞങ്ങള്‍ നിങ്ങളെ കണ്ടാണ് വളര്‍ന്നത്. സുന്ദരിയായ , തിളക്കമുളള പ്രതിഭാശാലിയും അതിശയകരമായ ധൈര്യശാലിയായ വ്യക്തിയാണ് നിങ്ങള്‍.

ജോര്‍ജ് സാറിന്റെ ഭീഷണിക്കു കീഴില്‍ സഹിക്കേണ്ടി വന്ന പീഡനങ്ങള്‍ ചിത്രീകരിക്കുന്ന വേളയില്‍ നേരിടേണ്ടി വന്ന കഠിനമായ സാഹചര്യങ്ങളെല്ലാം അവഗണിച്ച് നമ്മുടെ കോമ്പിനേഷന്‍ സീനുകള്‍ ചിത്രീകരിക്കാന്‍ അങ്ങേയറ്റം ഊഷ്മളതയോടെയും സ്‌നേഹത്തോടെയുമാണ് മാഡം സഹകരിച്ചത്.

എന്നെ സഹിച്ചതിന് നന്ദി. ഈ സിനിമയെയും നിങ്ങളോടൊത്തുളള മനോഹരമായ നിമിഷങ്ങളെയും ഞാന്‍ എന്നും വിലമതിക്കും. എനിക്കുകൂടി നിങ്ങളുടെ അഭിനയജീവിതത്തില്‍ ഇടം നല്‍കിയതിന് നന്ദി. എന്നെന്നും ഞാന്‍ ഒരു ഫാന്‍ ബോയ് ആയിരിക്കും. പ്രകാശ് വര്‍മ കുറിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW