Saturday, March 14, 2026 Last Updated 47 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 06 May 2025 01.05 PM

ഫര്‍ഹാന്‍ നിന്റെ കരിയര്‍ ഗ്രാഫ് ഉയരുന്നത് കാണാന്‍ കാത്തിരിക്കുന്നു; പ്രശംസിച്ച് ജോര്‍ജ് സാര്‍

prakash-varma-
photo-www.instagram.com/prakash.varma_nirvana/

തുടരും സിനിമയിലെ ഫര്‍ഹാന്‍ ഫാസിലിന്റെ പ്രകടനത്തെ പ്രശംസിച്ച് നടനും പരസ്യ സംവിധായകനുമായ പ്രകാശ് വര്‍മ. ഫര്‍ഹാന് പറയാന്‍ വളരെ കുറച്ച് ഡയലോഗുകള്‍ മാത്രമേ ഉണ്ടായിരുന്നുളളൂ എങ്കിലും അദ്ദേഹത്തിന്റെ കണ്ണുകള്‍ എപ്പോഴും വാചാലമായിരുന്നുവെന്ന് പ്രകാശ് വര്‍മ പറയുന്നു. ഫര്‍ഹാന്റെ കരിയര്‍ ഗ്രാഫ് ഉയരുന്നു കാണാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണെന്നും പ്രകാശ് വര്‍മ കുറിച്ചു.

‘വാക്കുകള്‍ നിയന്ത്രിക്കപ്പെടുമ്പോള്‍ പലപ്പോഴും കണ്ണുകള്‍ വാചാലമാകും-സാമുവല്‍ റിച്ചാര്‍ഡ് (എഴുത്തുകാരന്‍) . തുടുരും സിനിമയില്‍ സുധീഷായി അഭിനയിച്ച ഫര്‍ഹാന്‍ അതിഗംഭിരമായി അഭിനയിച്ചു. ഫര്‍ഹാന് വളരെ കുറച്ച് ഡയലോഗുകള്‍ മാത്രമേ ഉണ്ടായിരുന്നുളളൂ പക്ഷേ അദ്ദേഹത്തിന്റെ കണ്ണുകളിലൂടെ ഒരുപാട് സംസാരിച്ചു.

അദ്ദേഹത്തിന്റെ കണ്ണുകളിലെ ഭയവും നീതിബോധവും അവഗണിക്കാന്‍ കഴിയാത്തതായിരുന്നു. ഫര്‍ഹാന്‍ സുന്ദരമായ ആത്മാവുളള സുമുഖനായ ഒരു യുവാവാണെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും. ഇനി എന്നും അദ്ദേഹം എന്റെ കുഞ്ഞനുജനും ഉറ്റസുഹൃത്തുമായിരിക്കും.

ഫര്‍ഹാന്‍ നിന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നു പോകുന്നത് കാണാന്‍ ഞാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. എന്റെ പിന്തുണ എപ്പോഴും നിന്നോടൊപ്പമുണ്ടാകും. വീണ്ടും നിന്നെ കാണാനും ആഘോഷിക്കാനും കാത്തിരിക്കുന്നു, എന്നെന്നും സ്‌നേഹത്തോടെ’ പ്രകാശ് വര്‍മ കുറിച്ചു.

മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും തിയേറ്ററുകളില്‍ ഹൗസ്ഫുള്‍ ഷോയുമായി കുതിപ്പ് തുടുരുകയാണ്. സംവിധായകന്‍ ഫാസിലിന്റെ മകനായ ഫര്‍ഹാന്‍ ഫാസില്‍ സുധീഷ് എന്ന പോലീസുകാരനായാണ് ചിത്രത്തിലെത്തുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW