Friday, March 13, 2026 Last Updated 18 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 23 Jun 2025 03.40 PM

ഇന്ത്യന്‍ മാമ്പഴ മഹോത്സവം സമാപിച്ചു

130,000 കിലോഗ്രാം മാമ്പഴങ്ങളാണ് മേളയിലൂടെ വിറ്റത്. മാമ്പഴങ്ങളുടെയും മാമ്പഴ ഉല്‍പ്പന്നങ്ങളുടെയും സംയോജിത വില്‍പ്പന 160,000 കിലോഗ്രാം കവിഞ്ഞു.
uploads/news/2025/06/787585/ss1.gif

ദോഹ: പത്തു ദിവസം നീണ്ടുനിന്ന ഇന്ത്യന്‍ മാമ്പഴമേളയുടെ രണ്ടാം പതിപ്പ് സമാപിച്ചു.
സൂഖ് വാഖിഫുമായും ഇന്ത്യന്‍ ബിസിനസ് & പ്രൊഫഷണലുമായും സഹകരിച്ച് ജൂണ്‍ 12 മുതല്‍ 21 വരെ
സൂഖ് വാഖി ഫിലെ ഈസ്റ്റ് സ്‌ക്വയറില്‍ നടന്ന ഇന്ത്യന്‍ മാമ്പഴ മേളയില്‍
60-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 150,000-ത്തിലധികം സന്ദര്‍ശകരാണെ ത്തിയത്.അല്‍ഫോണ്‍സ, ദാഷേരി, ലാംഗ്ര, കേസര്‍, രാജപുരി, മാല്‍ഗോവ, നീലം, ബദാമി, ഇമാം പസന്ദ്, കാലാപാടി, തോതാപുരി, ചക്കരക്കുട്ടി, സിന്ദൂരി, മല്ലിക എന്നിവയുള്‍പ്പെടെ ഏകദേശം 50 ഇനം മാമ്പഴങ്ങളുടെ റെക്കോര്‍ഡ് വില്പനയാണ് രേഖപെടുത്തിയത്.
മാമ്പഴം കൊണ്ടുള്ള കേക്കുകള്‍, മധുരപലഹാരങ്ങള്‍, ഐസ്‌ക്രീമുകള്‍, അച്ചാറുകള്‍, ജ്യൂസുകള്‍ തുടങ്ങിയ
ഇന്ത്യന്‍ പാചക പാരമ്പര്യങ്ങളില്‍ പഴത്തിന്റെ വൈവിധ്യം പ്രകടമാക്കിയമറ്റ് വിഭവങ്ങളുടെപവലിയനുകളിലുംസന്ദര്‍ശകരുടെതിരക്കായിരുന്നു.
31 ഇന്ത്യന്‍ കമ്പനികളാണ് മേളയില്‍ ഇടംപിടിച്ചത്.ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ വ്യാപാരത്തിനും പ്രോത്സാഹനത്തിനുമുള്ള വേദിയായി മാത്രമല്ല, ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിന്റെയും കാര്‍ഷിക മികവിന്റെയും ഊര്‍ജ്ജസ്വലമായ ആഘോഷമായി മാമ്പഴമേള.
മാമ്പഴ പ്രദര്‍ശനനഗരിയില്‍ കുടുംബങ്ങളെയും കുട്ടികളെയും ഉള്‍പെടുത്തിയുള്ളക്വിസ്, വൈവിധ്യം നിറഞ്ഞ മത്സരങ്ങളുംസംഘടി പ്പിച്ചിരുന്നു.
ഇന്ത്യന്‍ മാമ്പഴോത്സവത്തിന്റെ രണ്ടാം പതിപ്പ് വിജയകരമായി സംഘടിപ്പിക്കുന്നതില്‍ ഫലപ്രദമായ സഹകരണം കാഴ്ചവച്ച സൂഖ് വാഖിഫ് അധികൃതരെയും സ്വകാര്യ എഞ്ചിനീയറിംഗ് ഓഫീസിനെയും ഇന്ത്യന്‍ എംബസി അഭിനന്ദിച്ചു.

ഷഫീക് അറക്കല്‍

Ads by Google
Monday 23 Jun 2025 03.40 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW