Thursday, March 12, 2026 Last Updated 28 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 23 Jun 2025 02.02 PM

യുഡിഎഫ് ജയിച്ചത് വര്‍ഗ്ഗീയ തീവ്രവാദികളുടെ ശക്തിയില്‍ ; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍

uploads/news/2025/06/787565/MV-govindan-2.gif

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെതഞ്ഞെടുപ്പില്‍ ഏറ്റ പരാജയം അംഗീകരിക്കുന്നെന്നും തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ അക്കാര്യം ചെയ്യുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വര്‍ഗ്ഗീയ തീവ്രവാദ ശക്തികളുടെ പിന്‍ബലത്തിലാണ് യുഡിഎഫ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജയിച്ചതെന്നും ഇത്തരം ശക്തികളുമായുള്ള കൂട്ടുകെട്ട് ദുരവ്യാപകമായ ഫലം ഉളവാക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു. ബിജെപി വോട്ടുകള്‍ ജയസാധ്യതയില്ലെന്ന് മനസ്സിലാക്കി ഇടതുപക്ഷം ജയിക്കാതിരിക്കാന്‍ വലതുപക്ഷത്തിന് നല്‍കിയെന്നും ആരോപിച്ചു.

2021 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വോട്ടുഷെയര്‍ കുറഞ്ഞെന്നും പറഞ്ഞു. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 78,527 ആയിരുന്നു യുഡിഎഫിന് കിട്ടിയവോട്ട്. എന്നാല്‍ ഇത്തവണ കിട്ടിയത് 77,057 വോട്ടുകളായിരുന്നു. മുമ്പ് കിട്ടിയ വോട്ട് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. അവരുടെ 1478 വോട്ട് കുറഞ്ഞു. യുഡിഎഫിന് എതിേരയുള്ള വോട്ടുകളുടെ എണ്ണം ഇത്തവണ വര്‍ദ്ധിച്ചിട്ടുണ്ട്. എന്നിട്ടും യുഡിഎഫ് ജയിച്ചെങ്കില്‍ അവര്‍ക്ക് കിട്ടിയ വോട്ടുകള്‍ എവിടെ നിന്നുമാണെന്ന് പരിശോധിക്കുമ്പോള്‍ അത് വര്‍ഗ്ഗീയ ശക്തികളുടെ പിന്തുണയാണെന്ന് മനസ്സിലാക്കാനാകും. വി.ഡി. സതീശന്‍ പറഞ്ഞത് ജമാഅത്തെ ഇസ്‌ളാമി സഹായിച്ചിട്ടുണ്ട് അവരുടെ പിന്തുണ കിട്ടിയിട്ടുണ്ട് എന്നുമാണ്. വര്‍ഗ്ഗീയ തീവ്രവാദശക്തികളുടെ പിന്തുണയോടെയാണ് യുഡിഎഫ് ജയിച്ചത്.

ഇടതുപക്ഷത്തിന് രാഷ്ട്രീയമായി ജയിക്കാന്‍ മണ്ഡലത്തിന്റെ പട്ടികയില്‍ ആയിരുന്നില്ല നിലമ്പൂരെന്നും തോറ്റെങ്കിലും ഇടതുപക്ഷത്തിന്റെ വോട്ട് കൃത്യമായി നിലമ്പൂരില്‍ വീണെന്നും ജയിക്കാന്‍ കഴിയാത്ത ബിജെപി ഇടതുപക്ഷം ജയിക്കാതിരിക്കാന്‍ അവരുടെ വോട്ടുകളും വലതുപക്ഷത്തിന നല്‍കിയെന്നും പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഒരു ഭരണവിരുദ്ധ വികാരവും ഉണ്ടായിട്ടില്ലെന്നും പറഞ്ഞു.

നിലമ്പൂരില്‍ ഇടതുപക്ഷത്തിന് ജയിക്കാന്‍ കഴിഞ്ഞിരുന്നത് പാര്‍ട്ടി വോട്ടുകള്‍ക്ക് പുറമേ പുറത്തുനിന്നുള്ള വോട്ടുകള്‍ കൂടി കിട്ടിയാണ്. ഇവിടെ ഇടതുപക്ഷത്തിന് ഒറ്റയ്ക്ക് നിന്ന് ജയിക്കാനാകില്ല. എന്നാല്‍ ഇത്തവണ മത്സരിച്ചത് പാര്‍ട്ടിസ്ഥാനാര്‍ത്ഥി സ്വന്തം ചിഹ്നത്തിലായിരുന്നു. നിലമ്പൂരില്‍ കഴിഞ്ഞ കുറേ കാലമായി മത്സരിച്ചത് ഓരോ ഘട്ടത്തിലും ലഭിച്ച വോട്ട് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വസ്തുതാപരമായി കയ്യിലുണ്ട്.
ഇടതുപക്ഷ മുന്നണിയുടെ വോട്ടുകള്‍ കൊണ്ടുമാത്രം ഇവിടെ ജയിക്കാനാകില്ല. പുറമേ കുറച്ച് കൂടി വോട്ട് കിട്ടുമ്പോഴാണ് എല്‍ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ അവിടെ ജയിച്ചിരുന്നത്. ഇത്തവണ പി.വി് അന്‍വര്‍ മുന്നണിവിട്ടു പോയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW