Friday, March 13, 2026 Last Updated 21 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 23 Jun 2025 10.11 AM

അഞ്ചുറൗണ്ട് പൂര്‍ത്തിയായി കഴിഞ്ഞപ്പോഴും ലീഡ് തുടരുന്നു ; ലീഡ് 4400 കടന്ന് മുന്നേറുന്നു

uploads/news/2025/06/787536/election-ink.gif

നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വഴിക്കടവ്, മുത്തേടം പഞ്ചായത്തുകളില്‍ യുഡിഎഫ് മുന്നേറ്റം. പോസ്റ്റല്‍വോട്ടുകളില്‍ നേടിയ മുന്നേറ്റം ആദ്യ രണ്ടു പഞ്ചായത്തുകള്‍ എണ്ണിക്കഴിയുമ്പോഴും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ് 4000 കടന്നു. ആറുറൗണ്ട് പൂര്‍ണ്ണമായി എണ്ണിക്കഴിയുമ്പോള്‍ ആര്യാടന്‍ ഷൗക്കത്തിന് 4801 വോട്ടുകളുടെ ലീഡ് നേടി.

ഏഴാം റൗണ്ടിലേക്ക് എണ്ണല്‍ കടന്നു. 15,335 വോട്ടുകളാണ് ആര്യാടന്‍ ഷൗക്കത്ത് നേടിയിരിക്കുന്നത്. 13045 വോട്ടുകളാണ് എം. സ്വാരാജിന് കിട്ടിയിരിക്കുന്നത്. പി.വി. അന്‍വര്‍ 6636 വോട്ടുകള്‍ നേടി. എല്ലാ റൗണ്ടുകളിലും ആര്യാടന്‍ ഷൗക്കത്തിന് നേരിയ മുന്‍തുക്കം ഉണ്ടാക്കാനായി. വോട്ടെണ്ണല്‍ എടക്കര പഞ്ചായത്തിലെ ബൂത്തുകളിലേക്ക് കടന്നിരിക്കുകയാണ്. അഞ്ചാം റൗണ്ടില്‍ യുഡിഎഫിന് 1604 വോട്ടിന്റെ ലീഡ് കിട്ടി. 4906 വോട്ടുകള്‍ നേടാനായി.

പോസ്റ്റല്‍ വോട്ട് മുതല്‍ നിലനിര്‍ത്തിയ ലീഡ് ആര്യാടന്‍ ഷൗക്കത്ത് അഞ്ച് റൗണ്ടും തുടരുകയായിരുന്നു. എല്‍ഡിഎഫിന് 3302 വോട്ടുകളാണ് അഞ്ചാം റൗണ്ടില്‍ കിട്ടിയത്. ആറാം റൗണ്ടിലേക്ക് വോട്ടെണ്ണല്‍ തുടങ്ങിയിരിക്കുകയാണ്. അഞ്ചു റൗണ്ട് പിന്നിട്ടപ്പോഴും യുഡിഎഫ് പ്രതീക്ഷിച്ച ലീഡ് തന്നെ നിലനിര്‍ത്താന്‍ ആര്യാടന ഷൗക്കത്തിന് കഴിഞ്ഞു എന്നത് അവര്‍ക്ക് പ്രതീക്ഷയായി മാറിയിരിക്കുകയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW