-->
നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യറൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ മെയിന്‍ഫാക്ടറായി മാറുന്നത് പി.വി. അന്‍വര്‍. വഴിക്കടവിലെ 14 ബൂത്തുകള്‍ എണ്ണിക്കഴിയുമ്പോള്‍ 1588 വോട്ടുകള്‍ പി.അന്‍വര്‍ പിടിച്ചു. ആറ് ബൂത്തുകളില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുമ്പോള്‍ ബാക്കി ബൂത്തുകളിലാണ് യുഡിഎഫിന് മേല്‍ക്കോയ്മ നേടാനായത്.
യുഡിഎഫിന്റെ ബൂത്തുകളില്‍ പോലും എല്‍ഡിഎഫിന് മേല്‍ക്കോയ്മ ഉണ്ടായതായിട്ടാണ് കണക്ക്. പി.വി. അന്‍വര്‍ പിടിച്ച വോട്ടുകള്‍ യുഡിഎഫിന് ഇടിവ് ഉണ്ടാക്കിയതായിട്ടാണ് തെരഞ്ഞെടുപ്പ് വിശലകനം. വഴിക്കടവിലെ ആദ്യത്തെ 14 ബൂത്തുകള്‍ കഴിയുമ്പോള്‍ ആറ് ബൂത്തുകളില്‍ എല്‍ഡിഎഫ് ലീഡ് നേടി. യുഡിഎഫ് സ്ഥാനാര്‍ത്ഥി 3614 വോട്ടുകളാണ് ആര്യാടന്‍ ഷൗക്കത്ത് നേടിയത്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് 3194 വോട്ടുകളും നേടി. അതേസമയം എന്‍ഡിഎ 401 വോട്ടുകള്‍ നേടി വളരെ പിന്നിലാണ്. നേരത്തേ പോസ്റ്റല്‍ വോട്ടില്‍ യുഡിഎഫ് വന്‍ മേല്‍ക്കോയ്മ നേടിയിരുന്നു. എന്നാല്‍ ഇലക്‌ട്രോണിക് മെഷീനിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങിയതോടെ സ്ഥിതി മാറുകയായിരുന്നു. പിണറായിസത്തിനെതിരേയും യുഡിഎഫിനെതിരേയും ശക്തമായ പ്രചരണമാണ് പി.വി. അന്‍വര്‍ നടത്തിയത്.