-->
ചേർപ്പ്: തൃശൂർ ചൊവ്വൂർ അഞ്ചാംകല്ലിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. തൃപ്രയാറിൽ നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന അൽ-അസ ബസാണ് അപകടത്തിൽ പ്പെട്ടത്. പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്.
തൃശ്ശൂർ - കൊടുങ്ങല്ലൂർ റോഡിൽ ചൊവ്വൂരിൽ ശനിയാഴ്ച 12- മണിയോടെയായിരുന്നു അപകടം. ചൊവ്വൂർ അഞ്ചാംകല്ല് പൊലീസ് ട്രാഫിക് പഞ്ചിംഗ് ബൂത്തിന് സമീപമായിരുന്നു അപകടം. ബസ് നിയന്തണം വിട്ട് ഇടതുവശത്തെ വെയിറ്റിംഗ് ഷെഡ്ഡിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തൊട്ടുത്തുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റ് തകർന്നിട്ടുണ്ട്. ഇവരെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.