Saturday, March 14, 2026 Last Updated 7 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 21 Jun 2025 07.31 PM

ഇംഗ്ലണ്ടിനെതിരെ കൂറ്റന്‍ സ്കോറിലേക്ക് ഇന്ത്യ ; വൈറലായി പന്തിന്റെ സെഞ്ച്വറി സെലിബ്രേഷൻ

.ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ സെഞ്ച്വറി നേടിയ ശേഷവും പന്ത് സമാനമായ സെലിബ്രേഷൻ നടത്തിയിരുന്നു.
uploads/news/2025/06/787267/1.gif
photo - twitter

ലീഡ്സ് : ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ യശസ്വി ജയ്സ്വാളിനും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനും പിന്നാലെ വൈസ് ക്യാപ്റ്റൻ റിഷഭ് പന്തും സെഞ്ചുറി . നൂറാം ഓവറിൽ. ശുഐബ് ബഷീർ എറിഞ്ഞ ഓവറിലെ ആദ്യ പന്തിനെ ഗാലറിയിലെത്തിച്ചാണ് പന്ത് കരിയറിലെ തന്റെ ഏഴാം ടെസ്റ്റ് സെഞ്ച്വറിയില്‍ തൊട്ടത്. 146 പന്തിലാണ് ഹെഡിങ്‌ലിയിൽ പന്ത് സെഞ്ച്വറി കുറിച്ചത്.


സെഞ്ച്വറിക്ക് ശേഷം പന്ത് നടത്തിയ സെലിബ്രേഷൻ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ. ആക്രോബാറ്റിക്ക് രീതിയിൽ മൈതാനത്ത് മലക്കം മറിഞ്ഞായിരുന്നു ഇന്ത്യൻ വൈസ് ക്യാപ്റ്റന്റെ്‌ ആഘോഷം. ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ സെഞ്ച്വറി നേടിയ ശേഷവും പന്ത് സമാനമായ സെലിബ്രേഷൻ നടത്തിയിരുന്നു.

178 പന്തിൽ 12 ഫോറും ആറ് സിക്‌സും സഹിതം 134 റൺസടിച്ച പന്തിനെ ജോഷ് ടങ്ങ് കൂടാരം കയറ്റി. 227 പന്തിൽ 147 റൺസുമായായിരുന്നു ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്‍റെ മടക്കം. നേരത്തേ ഓപ്പണർ യശസ്വി ജയ്‌സ്വാളും ഇന്ത്യക്കായി സെഞ്ച്വറി കുറിച്ചിരുന്നു. രണ്ടാം ദിനം ആദ്യ സെഷൻ അവസാനിക്കുമ്പോൾ രവീന്ദ്ര ജഡേജും ജസ്പ്രീത് ബുംറയുമാണ് ക്രീസിൽ.

Ads by Google
Saturday 21 Jun 2025 07.31 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW