Saturday, March 14, 2026 Last Updated 13 Min 46 Sec ago English Edition
Todays E paper
Ads by Google
Friday 20 Jun 2025 05.50 PM

അഹമ്മദാബാദ് അപകടം; ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തില്‍ കറുത്ത ആം ബാന്‍ഡ് ധരിച്ച് താരങ്ങളും അമ്പയര്‍മാരും

മലയാളി ബാറ്റര്‍ കരുണ്‍ നായര്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുണ്ട്.
uploads/news/2025/06/787130/2.gif
photo - twitter

ലണ്ടന്‍ : അഹമ്മദാബാദ് വിമാനാപകടത്തില്‍ അനുശോചനവുമായി ക്രിക്കറ്റ് താരങ്ങള്‍. നിലവില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് മത്സരത്തിന് കറുത്ത ആം ബാന്‍ഡ് ധരിച്ചാണ് ക്രിക്കറ്റ് ലോകം വിമാനാപകടത്തില്‍ കൊല്ലപ്പെട്ടവരോടുള്ള അനുശോചനം രേഖപ്പെടുത്തിയത്. ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ഇംഗ്ലണ്ട് താരങ്ങളും അമ്പയര്‍മാരുമെല്ലാം തന്നെ കറുത്ത ആം ബാന്‍ഡ് ധരിച്ചാണ് കളത്തിലിറങ്ങിയത്.

അതേസമയം ഹെഡിങ്‌ലിയില്‍ പുരോഗമിക്കുന്ന ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ബാറ്റ് ചെയ്യുകയാണ്. ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ് ബൗളിംഗ് തെരഞ്ഞെടുത്തു. ടെസ്റ്റില്‍ ടീം ഇന്ത്യയെ ശുഭ്മാന്‍ ഗില്‍ ആദ്യമായി നയിക്കുന്ന മത്സരമാണിത്. സായ് സുദര്‍ശന്‍ ടീം ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കുകയാണ്. മലയാളി ബാറ്റര്‍ കരുണ്‍ നായര്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുണ്ട്. നാല് പേസ് ഓപ്ഷനും ഒരു സ്പിന്നറുമാണ് ഇന്ത്യക്ക് ബൗളിംഗ് നിരയിലുള്ളത്.

Ads by Google
Friday 20 Jun 2025 05.50 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW