Friday, March 13, 2026 Last Updated 0 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 20 Jun 2025 03.09 PM

വിവോ ടി4 അള്‍ട്രയുടെ വില്‍പ്പന ആരംഭിച്ചു ; ലോഞ്ച് ഓഫറില്‍ ഇപ്പോള്‍ സ്വന്തമാക്കാം

vivo-t4-

താങ്ങാനാകുന്ന ഒരു സ്മാര്‍ട്ട്‌ഫോണ്‍ തേടുന്നവര്‍ക്കായി വിവോ അവതരിപ്പിച്ച പുതിയ ഫോണാണ് വിവോ ടി4 അള്‍ട്ര (Vivo T4 Ultra). കഴിഞ്ഞ ആഴ്ച ഇന്ത്യയില്‍ ലോഞ്ച് ചെയ്ത ഈ സ്മാര്‍ട്ട്‌ഫോണിന്റെ വില്‍പ്പന ആരംഭിച്ചിരിയ്ക്കുകയാണ്. വിവോ ടി4 അള്‍ട്ര ലോഞ്ച് ഓഫറോടെ 35000 രൂപയില്‍ താഴെ വിലയില്‍ വാങ്ങാനാകും. ഫ്‌ലിപ്പ്കാര്‍ട്ട്, വിവോ സ്റ്റോര്‍, ഓഫ്ലൈന്‍ സ്റ്റോറുകള്‍ എന്നിവ വഴിയാണ് ഈ വിവോ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്.

വിവോ ടി4 അള്‍ട്രയുടെ 8GB +256GB അടിസ്ഥാന വേരിയന്റിന് 37,999 രൂപയും, 12GB + 256GB വേരിയന്റിന് 39,999 രൂപയും, ടോപ്പ്-എന്‍ഡ് 12GB + 512GB വേരിയന്റിന് 41,999 രൂപയുമാണ് വില. എന്നാല്‍ എച്ച്ഡിഎഫ്സി, ആക്‌സിസ്, എസ്ബിഐ കാര്‍ഡുകള്‍ ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്യുമ്പോള്‍ 3,000 രൂപ ഇന്‍സ്റ്റന്റ് ബാങ്ക് ഡിസ്‌കൗണ്ട് ലഭ്യമാണ്. ഈ ബാങ്ക് ഡിസ്‌കൗണ്ട് പ്രയോജനപ്പെടുത്തിയാല്‍ വിവോ ടി4 അള്‍ട്ര വേരിയന്റുകള്‍ യഥാക്രമം 34,999 രൂപ, 36,999 രൂപ, 38,999 രൂപ വിലകളില്‍ വാങ്ങാനാകും. ഇത് കൂടാതെ 5,000 രൂപ എക്സ്ചേഞ്ച് ബോണസ്, 9 മാസം വരെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷന്‍ എന്നിവയും ലോഞ്ച് ഓഫറിന്റെ ഭാഗമായി ലഭ്യമാക്കിയിട്ടുണ്ട്.

160.5 ×75.02 ×7.43mm (മീറ്റര്‍ ഗ്രേ) | 7.45mm (ഫീനിക്‌സ് ഗോള്‍ഡ്) mm വലിപ്പവും 192g (മീറ്റര്‍ ഗ്രേ) | 193 ഗ്രാം (ഫീനിക്‌സ് ഗോള്‍ഡ്) ഭാരവും ഈ ഫോണിന് ഉണ്ട്. 90W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 5500mAh ബാറ്ററിയാണ് വിവോ ടി4 അള്‍ട്രയില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഫീനിക്‌സ് ഗോള്‍ഡ്, മീറ്റിയര്‍ ഗ്രേ കളര്‍ ഓപ്ഷനുകളില്‍ ഇത് വാങ്ങാനാകും. ഒക്ട-കോര്‍ ഡൈമെന്‍സിറ്റി 9300+ 4nm പ്രോസസര്‍ ആണ് വിവോ ടി4 അള്‍ട്രയുടെ കരുത്ത്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.78 ഇഞ്ച് (2800×1260 പിക്‌സലുകള്‍) 1.5K AMOLED ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 480Hz ടച്ച് സാമ്പിള്‍ റേറ്റ്, 5500 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, HDR10+, SCHOTT Xensation കവര്‍ ഗ്ലാസ് പ്രൊട്ടക്ഷന്‍ എന്നിവ സഹിതമാണ് ഇതിലെ ഡിസ്‌പ്ലേ എത്തുന്നത്. Immortalis-G720 GPU, 8GB / 12GB LPDDR5 റാം, 256GB / 512GB UFS 3.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.

SONY IMX921 സെന്‍സറുള്ള 50MP മെയിന്‍ ക്യാമറ (f/1.88 അപ്പേര്‍ച്ചര്‍, OIS), ഗാലക്‌സികോര്‍ GC08A8 സെന്‍സറുള്ള 8MP അള്‍ട്രാ -വൈഡ് ക്യാമറ (f/2.2 അപ്പേര്‍ച്ചര്‍), 1/1.95' സോണി IMX882 സെന്‍സറുള്ള 50MP 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ (f/2.55 അപ്പേര്‍ച്ചര്‍, 15 സെ.മീ മാക്രോ 10x വരെ, 100x വരെ ഹൈപ്പര്‍ സൂം), എന്നിവയും 4K വീഡിയോ റെക്കോര്‍ഡിംഗ് പിന്തുണയും ഉള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണവും ഇതിലുണ്ട്.

Ads by Google
Ads by Google
TRENDING NOW