-->
പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഐക്യൂ തങ്ങളുടെ Z10 സീരീസിലെ ഏറ്റവും പുതിയ മോഡല്‍ ബജറ്റ് വിലയില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നു. ഐക്യൂ Z10 ലൈറ്റ് 5ജി (iQOO Z10 Lite 5G) എന്ന പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആണ് ഐക്യൂ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഐക്യൂ Z10 ലൈറ്റ് 5ജിയുടെ 4GB + 128GB അടിസ്ഥാന വേരിയന്റിന് 9,999 രൂപയും, 6GB + 128GB വേരിയന്റിന് 10,999 രൂപയും, ടോപ്പ്-എന്‍ഡ് 8GB + 256GB വേരിയന്റിന് 12,999 രൂപയുമാണ് വില. എന്നാല്‍ ലോഞ്ച് ഓഫറിന്റെ ഭാഗമായി 500 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ലഭ്യമാണ്. ലോഞ്ച് ഓഫര്‍ പ്രയോജനപ്പെടുത്തിയാല്‍ ഐക്യൂ Z10 ലൈറ്റ് 5ജി വേരിയന്റുകള്‍ യഥാക്രമം 9499 രൂപ, 10499 രൂപ, 12499 രൂപ വിലകളില്‍ വാങ്ങാനാകും.
ജൂണ്‍ 25 ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ആണ് വില്‍പ്പന ആരംഭിക്കുക. ആമസോണ്‍, ഐക്യുവിന്റെ ഇന്ത്യയിലെ ഔദ്യോഗിക വെബ്‌സൈറ്റ് എന്നിവ വഴിയും ഈ ഫോണ്‍ വാങ്ങാനാകും. 90Hz റിഫ്രഷ് റേറ്റ് ഉള്ള 6.74-ഇഞ്ച് (1600×720 പിക്‌സലുകള്‍) HD+ 20:9 LCD സ്‌ക്രീന്‍ ആണ് ഇതിലുള്ളത്. ഇത് 1000 nits വരെ പീക്ക് ബ്രൈറ്റ്‌നസ് വാഗ്ദാനം ചെയ്യുന്നു. ഒക്ട കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 6300 6nm പ്രോസസര്‍ (2x കോര്‍ടെക്‌സ്-A76 @ 2.4GHz 6x കോര്‍ടെക്‌സ്-A55 @ 2GHz) ആണ് ഈ ഫോണിന്റെ ശക്തികേന്ദ്രം. ആം മാലി-G57 MC2 GPU, 4GB / 6GB / 8GB LPDDR4x റാം, 8GB വെര്‍ച്വല്‍ റാം, 128GB / 256GB സ്റ്റോറേജ് ഓപ്ഷനുകള്‍, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഐക്യൂ Z10 ?ലൈറ്റ് 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്.
ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഐക്യൂ Z10 ?ലൈറ്റ് 5ജിയില്‍ ഉള്ളത്. അതില്‍ സോണി സെന്‍സറുള്ള 50MP മെയിന്‍ ക്യാമറ (f/1.8 അപ്പേര്‍ച്ചര്‍), 2MP ഡെപ്ത് സെന്‍സര്‍ (f/2.4 അപ്പേര്‍ച്ചര്‍), LED ഫ്‌ലാഷ് എന്നിവ അടങ്ങുന്നു. സെല്‍ഫിക്കും വീഡിയോ കോളുകള്‍ക്കുമായി f/2.2 അപ്പേര്‍ച്ചറുള്ള 5MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഇതിലുണ്ട്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് OS 15 ല്‍ ആണ് ഈ ഐക്യൂ ഫോണിന്റെ പ്രവര്‍ത്തനം. 2 വര്‍ഷത്തെ ആന്‍ഡ്രോയിഡ് അപ്ഡേറ്റുകളും 3 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ഈ മോഡലിന് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.