-->
കൂടുതല്‍ ആളുകളിലേക്ക് കൂടി എത്തിക്കാനായി ട്രയംഫ് ബൈക്കിന്റെ സ്പീഡ് T4 മോഡലിലേക്ക് പുതിയൊരു നിറം കൂടി ചേര്‍ത്തിരിക്കുകയാണ്. ബാജ ഓറഞ്ച് എന്ന പേരില്‍ അറിയപ്പെടുന്ന കളര്‍ ഓപ്ഷനിലുള്ള സ്പീഡ് T4 ബൈക്കിന് 2.05 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. സ്‌ക്രാംബ്ലര്‍ 1200 XE, സ്ട്രീറ്റ് ട്രിപ്പിള്‍ 765 R തുടങ്ങിയ ട്രയംഫിന്റെ വലിയ മോഡലുകളില്‍ നിന്നും കടമെടുത്തതാണിത്. പുതിയ നിറത്തിന് പുറമെ മിഡ്-കപ്പാസിറ്റി മോട്ടോര്‍സൈക്കിളില്‍ മറ്റ് പരിഷ്‌ക്കാരങ്ങളൊന്നും ട്രയംഫ് നടപ്പിലാക്കിയിട്ടില്ല.
ഈ കളര്‍ ഓപ്ഷന്‍ ഫ്യുവല്‍ ടാങ്കില്‍ ഓറഞ്ച്, ഗ്രേ നിറങ്ങളിലാണ് വരുന്നത് എന്നതിനാല്‍ ലുക്ക് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. കാസ്പിയന്‍ ബ്ലൂ, പേള്‍ മെറ്റാലിക് വൈറ്റ്, ലാവ റെഡ് ഗ്ലോസ്, പേള്‍ മെറ്റാലിക് വൈറ്റ്, ഫാന്റം ബ്ലാക്ക്, സ്റ്റോം ഗ്രേ എന്നിവയുള്‍പ്പെടെ മറ്റ് നിറങ്ങള്‍ വില്‍പ്പനയില്‍ തുടരും. പുതിയ നിറത്തിന് പുറമെ മിഡ്-കപ്പാസിറ്റി മോട്ടോര്‍സൈക്കിളില്‍ മറ്റ് പരിഷ്‌ക്കാരങ്ങളൊന്നും ട്രയംഫ് നടപ്പിലാക്കിയിട്ടില്ല കേട്ടോ. ഈ കളര്‍ ഓപ്ഷന്‍ ഫ്യുവല്‍ ടാങ്കില്‍ ഓറഞ്ച്, ഗ്രേ നിറങ്ങളിലാണ് വരുന്നത് എന്നതിനാല്‍ ലുക്ക് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. കാസ്പിയന്‍ ബ്ലൂ, പേള്‍ മെറ്റാലിക് വൈറ്റ്, ലാവ റെഡ് ഗ്ലോസ്, പേള്‍ മെറ്റാലിക് വൈറ്റ്, ഫാന്റം ബ്ലാക്ക്, സ്റ്റോം ഗ്രേ എന്നിവയുള്‍പ്പെടെ മറ്റ് നിറങ്ങള്‍ വില്‍പ്പനയില്‍ തുടരും.
സ്പീഡ് 400 റോഡ്സ്റ്ററിലെ ഇലക്ട്രോണിക് ത്രോട്ടില്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇമ്മൊബിലൈസര്‍, ഗോള്‍ഡന്‍ അപ്സൈഡ്-ഡൗണ്‍ ഫോര്‍ക്ക് തുടങ്ങിയ പ്രീമിയം ഫീച്ചറുകളെല്ലാം ഒഴിവാക്കിയാണ് ട്രയംഫ് സ്പീഡ് T4 വിപണിയില്‍ എത്തിച്ചിരിക്കുന്നത്. സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിമില്‍ നിര്‍മിച്ചിരിക്കുന്ന ബൈക്കിന്റെ സസ്‌പെന്‍ഷനായി മുന്‍വശത്ത് പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാണ് ഘടിപ്പിച്ചിരിക്കുന്നത്. ട്രയംഫിന്റെ എന്‍ട്രി ലെവല്‍ മോട്ടോര്‍സൈക്കിളിന്റെ ബ്രേക്കിംഗിനായി ഡ്യുവല്‍ ചാനല്‍ എബിഎസിനിറെ സഹായത്തോടെ മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കാണ് ഒരുക്കിയിരിക്കുന്നത്. റൌണ്ട് എല്‍ഇഡി ഹെഡ്ലൈറ്റ്, റിബഡ് കവര്‍ ഉള്ള സിംഗിള്‍ സീറ്റ്, വൃത്താകൃതിയിലുള്ള മിററുകള്‍, മാറ്റ് ഫിനിഷ് എക്സ്ഹോസ്റ്റ്, 17 ഇഞ്ച് അലോയ് വീലുകള്‍, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവയാണ് റെട്രോ-സ്‌റ്റൈല്‍ മോട്ടോര്‍സൈക്കിളിലുള്ളത്.