Saturday, March 14, 2026 Last Updated 14 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 20 Jun 2025 12.51 PM

രാവണ്‍ സിനിമയിലെ സീതയും വിഭീഷണനുമല്ലേ ഇത്; ഐശ്വര്യറായ് ബച്ചനൊപ്പമുള്ള ത്രോബാക്ക് ചിത്രം പങ്കിട്ട് മുന്ന സൈമണ്‍; ഏറ്റെടുത്ത് ആരാധകര്‍

മലയാളസിനിമാപ്രേക്ഷകര്‍ക്കും സോഷ്യല്‍ മീഡിയയ്ക്കും ചിരപരിചിതനായ താരമായ മുന്ന സൈമണ്‍ ഇപ്പോഴിതാ രാവണ്‍ സിനിമയ്ക്കിടെ ഐശ്വര്യറായ് ബച്ചനൊപ്പം പകര്‍ത്തിയ ഒരു ത്രോ ബാക്ക് ചിത്രം പങ്കിട്ടിരിക്കുകയാണ് താരം.
Aiswarya Rai bachchan, Munna Simon, Ravanan movie
Munna Simon with Aiswarya Rai Bachchan (Image Source: Instagram)

മണിരത്നത്തിന്റെ സംവിധാനത്തിൽ ഐശ്വര്യ റായ്, വിക്രം, പൃഥ്വിരാജ് സുകുമാരൻ, കാർത്തിക്, പ്രഭു, പ്രിയാമണി തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയ ചിത്രമാണ് രാവണ്‍. മണിരത്നവും സന്തോഷ് ശിവനും ചേര്‍ന്ന് ഒരുക്കിയിരിക്കുന്ന വിഷ്വല്‍ ട്രീറ്റ് തമിഴിലും ഹിന്ദിയിലുമായാണ് ചിത്രം പുറത്തിറങ്ങിയത്. ഇതിഹാസമായ രാമായണത്തെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥയൊരുക്കിയത്. രാവണന്റെ വീക്ഷണകോണിൽ നിന്നുള്ള ഒരു ആധുനിക കാലഘട്ടമായിരുന്നു ചിത്രം പറഞ്ഞത്.
ഈ സിനിമയില്‍ മലയാളത്തില്‍ നിന്നുള്ള ഒരു കൂട്ടം അഭിനേതാക്കളുമുണ്ടായിരുന്നു. പ്രശസ്ത നടി ജയഭാരതിയുടെ സഹോദരി പുത്രനായ മുന്ന സൈമണും ഈ ചിത്രത്തിലുണ്ടായിരുന്നു. ഗൗരീശങ്കരത്തിൽ നായകനായി അഭിനയിച്ചുകൊണ്ടാണ് തന്റെ അരങ്ങേറ്റം കുറിച്ച മുന്ന സൈമണ്‍ പിന്നീട് ഇരുപതോളം തമിഴ്, മലയാള ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമാണ് മുന്ന.
ഇപ്പോഴിതാ മുന്‍ മിസ് വേള്‍ഡും അഭിനേത്രിയും രാവണ്‍ സിനിമയിലെ കേന്ദ്രകഥാപാത്രവുമായിരുന്ന ഐശ്വര്യറായ് ബച്ചനൊപ്പമുള്ള ഒരു ത്രോബാക്ക് ചിത്രം പങ്കിട്ടിരിക്കുകയാണ് മുന്ന. ‘‘ഒരു പഴയകാല വ്യാഴാഴ്ച ചിത്രം... രാവണന്‍ സിനിമയുടെ ഷൂട്ടിനിടെ ഐശ്വര്യ മാമിനൊപ്പമുള്ള ചിത്രം... മനോഹരമായ ഓർമ്മകൾ...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് മുന്ന സൈമണ്‍ ഐശ്വര്യറായ് യ്ക്കൊപ്പമുള്ള ചിത്രം പങ്കിട്ടിരിക്കുന്നത്.
രാവണില്‍ വീരയുടെ ഇളയ സഹോദരനായ സക്കറായിട്ടാണ് മുന്ന എത്തിയത്. സഹോദരന്മാരുടെ സംഘത്തിലെ ഏക വിദ്യാസമ്പന്നനും, നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തരയുദ്ധം അവസാനിപ്പിച്ച് നാട്ടിൽ സമാധാനം സ്ഥാപിക്കാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നതുമായ കഥാപാത്രമായിരുന്നു മുന്ന​യുടേത്. രാമായണത്തിലെ വിഭീഷണനെ അടിസ്ഥാനമാക്കിയുള്ള കഥാപാത്രമായിരുന്നു അത്.

Ads by Google
Friday 20 Jun 2025 12.51 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW