-->
ലണ്ടന്‍ : ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംമ്രയെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഭയപ്പെടുന്നില്ലെന്ന് ഇംഗ്ലീഷ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്. ജൂണ്‍ 20ന് ഹെഡിങ്‌ലിയില്‍ ആരംഭിക്കുന്ന ഒന്നാം ടെസ്റ്റിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇംഗ്ലണ്ട് ക്യാപ്റ്റന്‍.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിങ്ങൾക്ക് എല്ലായ്പ്പോഴും മികച്ച എതിരാളികളെ നേരിടേണ്ടിവരും. ബുംമ്രയുടെ മികവ് എന്താണെന്നു ഞങ്ങള്‍ക്കറിയാം. ഏതു ടീമില്‍ കളിച്ചാലും ആ ടീമിന് വേണ്ടി അദ്ദേഹം എന്തെല്ലാമാണ് നല്‍കുകയെന്നും ഞങ്ങൾക്ക് അറിയാം. പക്ഷേ ബുംമ്രയെ ഞങ്ങള്‍ ഭയക്കുന്നില്ല', ബെന്‍ സ്റ്റോക്സ് പറഞ്ഞു. ഒരു ബോളര്‍ മാത്രം വിചാരിച്ചാല്‍ ഒരു ടീമിന് ടെസ്റ്റ് പരമ്പര വിജയിക്കാന്‍ സാധിക്കില്ലെന്നും സ്റ്റോക്‌സ് ചൂണ്ടിക്കാട്ടി.
Ben Stokes shares his mindset on facing top opposition like Jasprit Bumrah: He respects their skill, but absolutely no fear.🏏...#BenStokes #jaspreetbumrah #INDvsENGTest #ENGvsIND #cricketfastliveline #cfll pic.twitter.com/KSnK3n0P2j— Cricket Fast Live Line (@cfll_live) June 19, 2025
അഞ്ച് മത്സരങ്ങൾ അടങ്ങുന്ന ടെസ്റ്റ് പരമ്പരയ്ക്കാണ് ഇംഗ്ലണ്ട് ആതിഥേയത്വം വഹിക്കുന്നത്. ബുംമ്ര തന്നെയായിരിക്കും ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ പേസ് ബോളിങിന് നേതൃത്വം നൽകുക. ഇംഗ്ലണ്ടിൽ ഇതുവരെ ഒൻപത് ടെസ്റ്റുകൾ കളിച്ചിട്ടുള്ള ബുംമ്ര ഇത്രയും മത്സരങ്ങളിൽ നിന്നായി 37 വിക്കറ്റുകളാണ് വീഴ്ത്തിയിട്ടുളളത്. 26.27 ആണ് ശരാശരി. എക്കണോമി റേറ്റ് 2.72ഉം. സ്ട്രൈക്ക് റേറ്റ് 57.8ഉം.
അതേസമയം 'ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും ശ്രദ്ധേയ താരം ബുംമ്ര തന്നെയാണ്. അദ്ദേഹത്ത ഇംഗ്ലണ്ട് പേടിക്കണം, താരം ഇതിഹാസ ഓസ്ട്രേലിയന്‍ ബൗളര്‍ ഗ്ലെന്‍ മഗ്രാത്തിനെ പോലെയാണെന്നും ബ്രോഡ് പറഞ്ഞു. 'ബുംറ പന്തെറിയുമ്പോള്‍ മണിക്കൂറില്‍ 70 മൈല്‍ വേഗതയിലാണ് ഓടുന്നത്. എന്നാല്‍ പന്തിന്റെ വേഗത 90 മൈല്‍ വേഗതയായിരിക്കും. ഷൊയ്ബ് അക്തർ മണിക്കൂറില്‍ നൂറ് മൈല്‍ വേഗതയില്‍ ഓടുകയും മണിക്കൂറില്‍ നൂറ് മൈല്‍ വേഗതയില്‍ പന്തെറിയുകയുമാണ് ചെയ്യുന്നത്. ഈ വ്യത്യാസം ബുംമ്രയിൽ കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.