Wednesday, March 11, 2026 Last Updated 3 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 19 Jun 2025 08.01 PM

പാലക്കാട് ബിജെപി നേതാവ് സെയ്ദ് മുഹമ്മദ് കോൺഗ്രസിൽ ചേർന്നു; മനസ് മടുത്താണ് പാർട്ടി വിട്ടതെന്ന് പ്രതികരണം

syed muhammad
photo - facebook

പാലക്കാട്: ബിജെപിയുടെ ന്യൂനപക്ഷ മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് സെയ്ദ് മുഹമ്മദ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1986 മുതല്‍ സജീവ ബിജെപി പ്രവര്‍ത്തകനായിരുന്നുവെന്നും മനസ് മടുത്താണ് പാര്‍ട്ടി വിട്ടതെന്നും സെയ്ദ് മുഹമ്മദ് പറഞ്ഞു. പാലക്കാട് ഡിസിസി അധ്യക്ഷന്‍ എ തങ്കപ്പന്‍ സെയ്ദ് മുഹമ്മദിനെ കോണ്‍ഗ്രസിലേക്ക് ഷാള്‍ അണിയിച്ച് സ്വീകരിച്ചു.

അതേസമയം പാലക്കാട് കോണ്‍ഗ്രസിന് തിരിച്ചടിയായി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റെ് സിപിഐഎമ്മില്‍ ചേര്‍ന്നതും ജില്ലയില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചയായിരുന്നു. കോട്ടായി മണ്ഡലം പ്രസിഡന്റെ് കെ മോഹന്‍കുമാറും പ്രവര്‍ത്തകരുമാണ് സിപിഐഎമ്മില്‍ ചേര്‍ന്നത്. പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ വെച്ച് പാര്‍ട്ടി ജില്ലാ സെക്രട്ടറി മോഹന്‍കുമാറിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

നേരത്തെ, ഡിസിസി നേതൃത്വത്തെ വിമര്‍ശിച്ച് മോഹന്‍കുമാറിന്റെ നേതൃത്വത്തില്‍ കോട്ടായിയില്‍ വിമത കണ്‍വെന്‍ഷന്‍ നടന്നിരുന്നു.ഡിസിസി പ്രസിഡന്റ് ഗ്രൂപ്പിസത്തിന് വഴിയൊരുക്കുന്നുവെന്നായിരുന്നു മോഹന്‍കുമാര്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഉന്നയിച്ച ആരോപണം. കൂടാതെ, രാഹുല്‍ മാങ്കൂട്ടത്തിലിനും ഷാഫി പറമ്പിലിനും വി കെ ശ്രീകണ്ഠനുമെതിരെ മോഹന്‍കുമാര്‍ രംഗത്തെത്തിയിരുന്നു. പാലക്കാട് കോണ്‍ഗ്രസ് വര്‍ഗീയത പറഞ്ഞാണ് വോട്ട് പിടിക്കുന്നതെന്ന് കോണ്‍ഗ്രസ് വിട്ട മോഹന്‍കുമാര്‍ പറഞ്ഞു. ഷാഫി പറമ്പില്‍ പാലക്കാട് ജയിക്കുന്നത് വര്‍ഗീയത പറഞ്ഞാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW