Saturday, March 14, 2026 Last Updated 9 Min 42 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Jun 2025 08.39 PM

ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റ്; ഇം​ഗ്ലണ്ട് ക്രിക്കറ്റ് പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചു

വിരാട് കോഹ്‍ലിയും രോഹിത് ശർമയും വിരമിച്ച ശേഷമുള്ള ഇന്ത്യൻ ടീമിന്റെ ആദ്യ ടെസ്റ്റ് പരമ്പരയാണിത്.
uploads/news/2025/06/786821/10.gif
photo - twitter

ലണ്ടന്‍ : ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീം. സമൂഹമാധ്യമങ്ങളിൽ ഇന്ത്യയെ നേരിടാൻ തയ്യാർ എന്ന തലക്കെട്ടോടെയാണ് ആദ്യ ടെസ്റ്റിനുള്ള ഇം​ഗ്ലണ്ട് ടീമിലെ താരങ്ങളുടെ പേര് പുറത്തുവിട്ടത്. ബെൻ സ്റ്റോക്സ് നയിക്കുന്ന ടീമിൽ നാല് പേസർമാരും ഒരു സ്പിന്നർമാരുമാണുള്ളത്. ഓപണർമാരായി സാക്ക് ക്രൗളിയും ബെൻ ഡക്കറ്റുമാണ് എത്തുക. ജാമി സ്മിത്താണ് വിക്കറ്റ് കീപ്പർ.

യുവതാരം ശുഭ്മൻ ​ഗിൽ നയിക്കുന്ന ടീമിന് പരമ്പര കടുത്തതാകുമെന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ വിലയിരുത്തൽ. മറ്റെന്നാളാണ് ഇന്ത്യ - ഇം​ഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകുന്നത്. ഇരുടീമുകളുടെയും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലെ മത്സരങ്ങൾക്ക് കൂടി ഇതോടെ തുടക്കമാകും. വിരാട് കോഹ്‍ലിയും രോഹിത് ശർമയും വിരമിച്ച ശേഷമുള്ള ഇന്ത്യൻ ടീമിന്റെ ആദ്യ ടെസ്റ്റ് പരമ്പരയാണിത്.

ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിനുള്ള ഇം​ഗ്ലണ്ട് ടീം: സാക്ക് ക്രൗളി, ബെൻ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പർ), ക്രിസ് വോക്സ്, ബ്രൈഡൻ കാർസ്, ജോഷ് ടങ്, ഷുഹൈബ് ബഷീർ.

Ads by Google
Wednesday 18 Jun 2025 08.39 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW