Wednesday, March 11, 2026 Last Updated 5 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Jun 2025 02.48 PM

‘‘ഔട്ട്സ്റ്റാൻഡിംഗ്;നന്നായി നിർമ്മിച്ച, കൗതുകമുണർത്തുന്ന സിനിമ; ദിലീഷിന്റെയും റോഷന്റെയും അതിഗംഭീര പ്രകടനം...’’ റോന്തിനെ പ്രശംസിച്ച് ജീത്തു ജോസഫ്

ഷാഹി കബീര്‍ സംവിധാനം ചെയ്ത ചിത്രമായ റോന്ത് പ്രേക്ഷകപ്രശംസയും നിരൂപകപ്രശംസയും ഏറ്റുവാങ്ങുകയാണ്. ഇപ്പോഴിതാ സിനിമയെയും അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും അഭിനന്ദിച്ച് പോസ്റ്റിട്ടിരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്.
Director Jeethu Joseph, Ronth movie
Director Jeethu Joseph praises ronth movie (Image Source: Instagram)

മലയാളസിനിമാപ്രേക്ഷകര്‍ക്ക് ക്രൈം ത്രില്ലറുകളടക്കം ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ജീത്തു ജോസഫ്. 2007ല്‍ റിലീസായ ഡിറ്റക്ടീവ് എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തേക്ക് ചുവടുവെച്ചയാളാണ് ജീത്തു. ആദ്യ സിനിമ പ്രതീക്ഷിച്ച വിജയം നേടാഞ്ഞതു കൊണ്ട് പിന്നീട് കോമഡി ഫാമിലി എന്റര്‍ടെയ്നറുകള്‍ സമ്മാനിച്ച് ജീത്തു പ്രേക്ഷകരുടെ പ്രിയ സംവിധായകനായി. പിന്നീട് മലയാളത്തിന്റെ നാഴികക്കല്ലായി മാറിയ ദൃശ്യം സിനിമയിലൂടെ ജീത്തു മലയാളികളുടെ ഹൃദയം കീഴടക്കി.
ഇപ്പോഴിതാ ദിലീഷ് പോത്തനും റോഷൻ മാത്യുവും പ്രധാന വേഷത്തിലെത്തിയ റോന്ത് എന്ന സിനിമയെ പ്രശംസിക്കുകയാണ് ജീത്തു ജോസഫ്. നന്നായി നിർമിച്ച, കൗതുകമുണർത്തുന്ന സിനിമയാണിതെന്നും തീയറ്റില്‍ തന്നെ കാണേണ്ട സിനിമയാണ് റോന്തെന്നും ജീത്തു സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
‘‘റോന്തിന്റെ മുഴുവൻ ടീമിനും അഭിനന്ദനങ്ങള്‍... നന്നായി നിർമ്മിച്ചതും വളരെ കൗതുകമുണർത്തുന്നതുമായ ഒരു സിനിമ. ദിലീഷിന്റെയും റോഷന്റെയും അതിഗംഭീര പ്രകടനം, ഔട്ട്സ്റ്റാൻഡിംഗ്... ഷാഹി കബീർ വീണ്ടും തെളിയിച്ചു. തീയേറ്ററില്‍ തീർച്ചയായും കാണേണ്ട ചിത്രം...’’ എന്നാണ് ജീത്തു ജോസഫ് കുറിച്ചത്. ജീത്തു ജോസഫിന്റെ അഭിനന്ദനത്തിനു പിന്നാലെ നിരവധി പേരാണ് റോന്തിനെ പ്രശംസിച്ച്‌ കമന്‍റുകള്‍ ചെയ്തത്.

ജോസഫ്, നായാട്ട്, ഓഫീസർ ഓണ്‍ ഡ്യൂട്ടി എന്നീ സിനിമകളുടെ തിരക്കഥാകൃത്തായ ഷാഹി കബീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോന്ത്. ഷാഹിയുടെ രണ്ടാം സംവിധാന സിനിമയാണ് റോന്ത്. ഇലവീഴാ പൂഞ്ചിറയാണ് ആദ്യ ചിത്രം. ഷാഹി തന്നെയാണ് റോന്തിന്റെ രചനയും. രാത്രി പട്രോളിംഗിനിറങ്ങുന്ന രണ്ട് പൊലീസുകാരുടെ കഥയാണ് ചിത്രം പറയുന്നത്. എസ്‌ഐ യോഹന്നാനായി ദിലീഷും, ദിനനാഥായി റോഷനും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു.
സുധി കോപ്പ, അരുണ്‍ ചെറുകാവില്‍, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, സോഷ്യല്‍ മീഡിയ താരങ്ങളായ ലക്ഷ്മി മേനോൻ, ബേബി നന്ദുട്ടി തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫെസ്റ്റിവല്‍ സിനിമാസിന് വേണ്ടി പ്രമുഖ സംവിധായകൻ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവരും ജംഗ്ലീ പിക്ചേഴ്സിനു വേണ്ടി വിനീത് ജെയിനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Ads by Google
Wednesday 18 Jun 2025 02.48 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW