Thursday, March 12, 2026 Last Updated 11 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Jun 2025 03.48 PM

പുതിയ ബജറ്റ് 5ജി ഫോണ്‍ അവതരിപ്പിച്ച് റിയല്‍മി ; ഫീച്ചര്‍ സമ്പന്നം

realme-narzo

റിയല്‍മി ഇന്ത്യയില്‍ ഒരു പുതിയ ബജറ്റ് 5ജി ഫോണ്‍ അവതരിപ്പിച്ചിരിക്കുകയാണ്. റിയല്‍മി നാര്‍സോ 80 ലൈറ്റ് 5ജി (realme NARZO 80 Lite 5G) എന്നാണ് ഈ ഫോണിന്റെ പേര്. റിയല്‍മി നാര്‍സോ 80 സീരീസിന്റെ ഭാഗമായാണ് ഈ ലൈറ്റ് മോഡല്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. അടുത്തിടെ ഇതേ സീരീസില്‍ നാര്‍സോ 80x 5G അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഒരു ബജറ്റ് ഓപ്ഷന്‍ കൂടി റിയല്‍മി അവതരിപ്പിച്ചിരിക്കുന്നത്.

റിയല്‍മി നാര്‍സോ 80 ലൈറ്റ് 5ജിയുടെ 4GB + 128GB അടിസ്ഥാന വേരിയന്റിന് 10,499 രൂപയും 6GB + 128GB വേരിയന്റിന് 11,499 രൂപയുമാണ് യഥാര്‍ഥ വില. എന്നാല്‍ അടിസ്ഥാന മോഡല്‍ 500 രൂപ ഡിസ്‌കൗണ്ട് സഹിതം 9999 രൂപ വിലയിലും ഉയര്‍ന്ന മോഡല്‍ 700 രൂപ ഡിസ്‌കൗണ്ടിന് ശേഷം 10,799 രൂപ വിലയിലും വാങ്ങാനാകും. ജൂണ്‍ 23 മുതല്‍ ആമസോണ്‍ വഴിയാണ് വില്‍പ്പന ആരംഭിക്കുക. 120Hz ഡൈനാമിക് റിഫ്രഷ് റേറ്റ് ഉള്ള 6.67-ഇഞ്ച് (1604 x 720 പിക്‌സലുകള്‍) HD+ സ്‌ക്രീന്‍, 240Hz ടച്ച് സാമ്പിള്‍ റേറ്റ്, 625 nits പീക്ക് ബ്രൈറ്റ്‌നസ് എന്നിവ ഇതിലുണ്ട്. ഒക്ട കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 6300 6nm പ്രോസസര്‍ (2x കോര്‍ടെക്‌സ്-A76 @ 2.4GHz 6x കോര്‍ടെക്‌സ്-A55 @ 2GHz) കരുത്തിലാണ് ഇത് എത്തിയിരിക്കുന്നത്.

f/1.8 അപ്പേര്‍ച്ചറുള്ള 32MP പിന്‍ ക്യാമറ, GALAXYCORE GC32E2 സെന്‍സര്‍, LED ഫ്‌ലാഷ് എന്നിവയാണ് റിയല്‍മി നാര്‍സോ 80 ലൈറ്റ് 5ജിയുടെ റിയര്‍ ക്യാമറ സജ്ജീകരണത്തില്‍ ഉള്ളത്. സെല്‍ഫിക്കും വീഡിയോ കോളുകള്‍ക്കുമായി f/2.0 അപ്പേര്‍ച്ചറുള്ള 8MP ഫ്രണ്ട് ക്യാമറയും ഇതില്‍ ഉണ്ട്. സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 3.5mm ഓഡിയോ ജാക്ക്, 1115 അള്‍ട്രാ ലീനിയര്‍ ബോട്ടം-പോര്‍ട്ടഡ് സ്പീക്കര്‍, IP64 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവല്‍ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA / NSA (n1/3/5/8/28B/40/41/77/78 ബാന്‍ഡുകള്‍), ഡ്യുവല്‍ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-C എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

Ads by Google
Ads by Google
TRENDING NOW