Saturday, March 14, 2026 Last Updated 36 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Jun 2025 03.46 PM

ലോഞ്ച് വിലയെക്കാള്‍ വളരെ കുറഞ്ഞ വിലയില്‍ ഗാലക്‌സി എം35 5ജി ഇവിടെ നിന്ന് വാങ്ങാം

samsung-galaxy

സാംസങ് തങ്ങളുടെ ഗാലക്‌സി എം സീരീസില്‍ കഴിഞ്ഞ വര്‍ഷം ഇറക്കിയ സ്മാര്‍ട്ട്‌ഫോണ്‍ ആണ് ഗാലക്‌സി എം35 5ജി (Samsung Galaxy M35 5G). ഇപ്പോള്‍ ലോഞ്ച് വിലയെക്കാള്‍ വളരെ കുറഞ്ഞ വിലയില്‍ ബാങ്ക് ഡിസ്‌കൗണ്ടുകളുടെ സഹായം ഇല്ലാതെ തന്നെ ഈ ഫോണ്‍ വാങ്ങാനുള്ള അവസരം കൈവന്നിരിയ്ക്കുകയാണ്. ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്ന സമയത്ത് ഗാലക്‌സി എം35 5ജിയുടെ 6GB + 128GB അടിസ്ഥാന മോഡലിന് 19,999 രൂപയും 8GB+128GB വേരിയന്റിന് 21,499 രൂപയും 8GB+ 256GB വേരിയന്റിന് 24,499 രൂപയും ആയിരുന്നു വില.

എന്നാലിപ്പോള്‍ ആമസോണില്‍ ഇതിന്റെ അടിസ്ഥാന വേരിയന്റ് വെറും 13499 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. അതായത് ഏകദേശം 6500 രൂപയുടെ ഡയറക്ട് ഡിസ്‌കൗണ്ട് ആണ് ആമസോണ്‍ ഈ ഗാലക്‌സി 5ജി ഫോണിന് ലഭ്യമാക്കിയിരിക്കുന്നത്. എന്നാല്‍ ബാങ്ക് ഡിസ്‌കൗണ്ട് ഒന്നും ഇതോടൊപ്പം നല്‍കിയിട്ടില്ല. ഗാലക്‌സി എം35ന് സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വെറും 1000 രൂപ മാത്രമാണ് വിലക്കുറവ് ഉള്ളത്. എന്നാല്‍ 2000 രൂപ ബാങ്ക് ഡിസ്‌കൗണ്ട് ലഭ്യമാകും. ഇവ പ്രയോജനപ്പെടുത്തിയാലും അടിസ്ഥാന മോഡലിന് 16999 രൂപ നല്‍കേണ്ടി വരും. ഫ്‌ലിപ്പ്കാര്‍ട്ടിലും സാംസങ് ഗാലക്‌സി എം35 5ജി ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഫ്‌ലിപ്പ്കാര്‍ട്ടില്‍ ഇതിന്റെ അടിസ്ഥാന മോഡല്‍ 13,698 രൂപ വിലയില്‍ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ സാംസങ് 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഏറ്റവും ലാഭകരമായി വാങ്ങാന്‍ കഴിയുക നിലവില്‍ ആമസോണില്‍ ആണ്.

ഒക്ടാ കോര്‍ എക്‌സിനോസ് 1380 പ്രോസസര്‍, 6.6 ഇഞ്ച് FHD+ (1080×2340 പിക്‌സലുകള്‍) സൂപ്പര്‍ AMOLED ഇന്‍ഫിനിറ്റി-ഒ ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 1000 nits വരെ പീക്ക് ?ബ്രൈറ്റ്‌നസ്, കോര്‍ണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷന്‍, മാലി-G68 MP5 GPU, 8GB റാം, 128GB / 256GB ഇന്റേണല്‍ സ്റ്റോറേജ്. ട്രിപ്പിള്‍ റിയര്‍ ക്യാമറ (50MP റിയര്‍ ക്യാമറ, 8MP അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറ, 2MP മാക്രോ ക്യാമറ), LED ഫ്‌ലാഷ്, 13MP ഫ്രണ്ട് ക്യാമറ, 5G SA /NSA, ഡ്യുവല്‍ 4G, 25W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 6000mAh ബാറ്ററി, ഹൈബ്രിഡ് ഡ്യുവല്‍ സിം (നാനോ+നാനോ / മൈക്രോ എസ്ഡി), സൈഡ് മൗണ്ട് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകള്‍, ഡോള്‍ബി അറ്റ്മോസ്.

Ads by Google
Ads by Google
TRENDING NOW