Wednesday, March 11, 2026 Last Updated 35 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Jun 2025 03.45 PM

മഹീന്ദ്രയുടെ പുതിയ എസ്യുവി ; പരീക്ഷണ ഓട്ടത്തിനിടെ ക്യാമറ കണ്ണുകളില്‍ പതിഞ്ഞു

mahindra-xuv700

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മാതാക്കളാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. മഹീന്ദ്ര XUV700 എസ്യുവിയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പിന്റെ പണിപ്പുരയിലാണ്. ഇപ്പോള്‍ മഹീന്ദ്ര XUV 700 ഫെയ്സ്ലിഫ്റ്റിന്റെ ആദ്യത്തെ സ്പൈ ചിത്രങ്ങള്‍ പുറത്ത് വന്നിരിയ്ക്കുകയാണ്. മഹീന്ദ്ര XUV700 ഫെയ്സ്ലിഫ്റ്റിന്റെ സ്പൈ ചിത്രങ്ങള്‍ തമിഴ് മോട്ടോര്‍സ്360 ആണ് പുറത്തുവിട്ടത്. സ്പൈ വീഡിയോയില്‍ കാര്‍ പൂര്‍ണമായി മറച്ച നിലയിലാണ്.

വെന്റിലേറ്റഡ് സീറ്റുകള്‍, XEV 9e ഇലക്ട്രിക് എസ്യുവിക്ക് സമാനമായ ട്രിപ്പിള്‍ സ്‌ക്രീന്‍ ഡാഷ്‌ബോര്‍ഡ് സജ്ജീകരണം, റിയര്‍ ഓട്ടോമന്‍ സീറ്റിംഗ്, ഡിജിറ്റല്‍ കീ ആക്‌സസ്, സെല്‍ഫ് പാര്‍ക്കിംഗ് ശേഷി, ഡോള്‍ബി പിന്തുണയുള്ള അപ്ഗ്രേഡഡ് ഹാര്‍മന്‍ ഓഡിയോ സിസ്റ്റം, ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎം എന്നിവ ഫീച്ചര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയേക്കാം. പവര്‍ട്രെയിന്‍ വശം മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. 197 bhp പവറും 380 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനും 182 bhp പവറും 450 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനും തുടര്‍ന്നും എസ്യുവിയില്‍ സേവനമനുഷ്ഠിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് എഞ്ചിനുകളും 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഇണചേര്‍ക്കും.

ആദ്യകാല പ്രോട്ടോടൈപ്പായതിനാല്‍ ഡിസൈന്‍ നിലവിലുള്ള മോഡലിനെ ഏറെക്കുറെ പ്രതിഫലിപ്പിക്കുന്നു. എന്നിരുന്നാലും, നിലവിലുള്ള മോഡലിനെ അപേക്ഷിച്ച് കൂടുതല്‍ ചരിഞ്ഞ വെര്‍ട്ടിക്കല്‍ സ്ലാറ്റുകളുള്ള ഒരു പുതിയ ഗ്രില്‍ ഉള്‍പ്പെടെ മുന്‍വശത്ത് ശ്രദ്ധേയമായ അപ്‌ഡേറ്റുകള്‍ കാണാം. ഥാര്‍ റോക്‌സിലുള്ളതിന് സമാനമായ വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റുകള്‍ ഈ ടെസ്റ്റ് മ്യൂളില്‍ താല്‍ക്കാലികമായി ഉപയോഗിച്ചിട്ടുണ്ട്. വശക്കാഴ്ചയും പിന്നിലെ ടെയില്‍ ലൈറ്റുകളും നിലവിലെ മോഡലിലേത് നിലനിര്‍ത്തിയതായി കാണാം.

Ads by Google
Ads by Google
TRENDING NOW