Saturday, March 14, 2026 Last Updated 11 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Jun 2025 02.38 PM

‘‘ആ രഹസ്യ വാതിലിലൂടെ ഖാന്‍ കുടുംബത്തിലുള്ളവര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ; ഇവിടെ ഷാരൂഖിന് ഇഷ്ടം മട്ടന്‍ ചോപ്സ് മസാല...’’ ടോറി ഹെഡ് ഷെഫ് സ്റ്റെഫാൻ ഗാഡിറ്റ്

ഷാരൂഖ് ഖാന്‍ കുടുംബത്തെക്കുറിച്ചുള്ള എല്ലാ വിശേഷങ്ങളും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോഴിതാ ഗൗരി ഖാന്റെ ഉടമസ്ഥതതയിലുള്ള മുംബൈയിലുള്ള ടോറി റെസ്റ്റോറന്റിലേക്ക് പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനുമായി കുടുംബത്തിന് ഒരു രഹസ്യ വാതിലുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ടോറിയിലെ മുഖ്യ പാചകക്കാരനായ സ്റ്റെഫാന്‍ ഗാഡിറ്റ്.
Shah Rukh Khan, Gauri Khan, Stefan Gadit, head chef of Gauri Khan-owned Torii
Torii's head chef Stefan Gadit gave an insight into the restaurant

ബോളിവുഡിന്റെ കിംഗ് ഖാന്‍ എന്ന് വിളിപ്പേര് അന്വര്‍ത്ഥമാക്കുന്ന താരമാണ് ഷാരൂഖ് ഖാന്‍. താരത്തിന്റെ കുടുംബവിശേഷങ്ങളും ഓരോ ചലനങ്ങള്‍ പോലും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഖാന്‍ കുടുംബത്തിലെ ഓരോരുത്തരു​ടെയും ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കാറുണ്ട്.
പാപ്പരാസികളുടെ കണ്ണുകളും ക്യാമറകളും എപ്പോഴും ചുറ്റിനുമുള്ളതു കൊണ്ട് ഖാന്‍ കുടുംബത്തിന് പബ്ലിക്ക് ലൈഫ് ആസ്വദിക്കാന്‍ കഴിയുന്നത് അത്ര എളുപ്പമല്ല. അതുകൊണ്ട് കുടുംബവുമായി പുറത്തുപോകുമ്പോള്‍ സ്വകാര്യതയ്ക്കു വേണ്ടി ഇവര്‍ തന്നെ ചില കാര്യങ്ങള്‍ ചെയ്യാറുണ്ട്.
ഇപ്പോഴിതാ ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന്റെ ഉടമസ്ഥതയിലുള്ള മുംബൈയിലുള്ള ടോറി റെസ്റ്റോറന്റിലേക്ക് പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനുമായി കുടുംബത്തിന് ഒരു രഹസ്യ വാതിലുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ടോറിയിലെ മുഖ്യ പാചകക്കാരനായ സ്റ്റെഫാന്‍ ഗാഡിറ്റ്. ആ രഹസ്യ വാതിലിലൂടെ ഖാന്‍ കുടുംബത്തിലുള്ളവര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂവെന്നും അവരുടെ വ്യക്തിപരമായ സമയം ചെലവഴിക്കാന്‍ ടോറിയിലെത്താറുണ്ടെന്നും പറയുകയാണ് സ്റ്റെഫാന്‍.
‘‘ആ രഹസ്യ വാതിലിലൂടെ ഖാന്‍ കുടുംബത്തിലുള്ളവര്‍ക്ക് മാത്രമേ പ്രവേശനമുള്ളു. പലപ്പോഴും ഷാരൂഖ് ഖാന്‍ കുടുംബമായി റസ്‌റ്ററന്റില്‍ എത്തുന്നത് ആ രഹസ്യവാതില്‍ വഴിയാണ്. മക്കളായ സുഹാനയും ആര്യന്‍ ഖാനും സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാന്‍ ടോറിയിലെത്താറുണ്ട്. ഖാന്‍ കുടുംബത്തിന് അവരവരുടേതായ പ്രിയപ്പെട്ട വിഭവങ്ങളുമുണ്ട്. ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും ഇളയ കുട്ടിയായ അബ്രാമിന് ഇവിടുത്തെ സുഷി ഇഷ്ടമാണ്, ഈ റസ്റ്ററന്റിലെ ഷാരൂഖ് ഖാന്റെ ഇഷ്ട വിഭവം മട്ടന്‍ ചോപ്സ് മസാലയാണ്. അവർ ഇടയ്ക്കിടെ ഇവിടെ വരാറുണ്ട്, സമയമില്ലാത്തപ്പോഴെല്ലാം ഓർഡർ നൽകുകയും ഞങ്ങൾ അത് അവരുടെ വീട്ടിലേക്ക് അയയ്ക്കുകയും ചെയ്യും. ഷാരൂഖ് ഖാനും ഇവിടെ കുറച്ച് തവണ വന്നിട്ടുണ്ട്, കൂടുതലും ഗൗരിയും കുടുംബവുമൊത്ത്. ഷാരൂഖിന്റെ മാനേജർ പൂജ ദദ്‌ലാനിയുടെ വാർഷികം ഇവിടെ ആഘോഷിച്ചു. ഞങ്ങൾ ഇവിടെ വിളമ്പുന്ന ആട്ടിറച്ചി ചോപ്‌സ് ഷാരൂഖ് ഖാൻ ആസ്വദിച്ചിട്ടുണ്ട്. അതാണ് അദ്ദേഹത്തിന്റെ പതിവ് ഓർഡർ...’’ സ്റ്റെഫാന്‍ ഗാഡിറ്റ് പറയുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഗാഡിറ്റ് ഇത് പറഞ്ഞത്. സെലിബ്രിറ്റി ക്ലയന്റുകൾ ഹോസ്റ്റുചെയ്യുന്നതിൽ പ്രശസ്തനായ ടോറി, നെറ്റ്ഫ്ലിക്സ് റിയാലിറ്റി പരമ്പരയായ ഫാബുലസ് ലൈവ്സ് ഓഫ് ബോളിവുഡ് വൈവ്സിൽ പലപ്പോഴും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ബോളിവുഡിലെ ഏറ്റവും പ്രശസ്തമായ കുടുംബങ്ങളിലൊന്നാകുമ്പോള്‍ അതിന് ചില മേന്മകളും പ്രശ്നങ്ങളും നേരിടേണ്ടി വരാറുണ്ട്. മാധ്യമങ്ങളുടെ നിരന്തരമായ ശ്രദ്ധയും സൂക്ഷ്മപരിശോധനയുമുള്ളതു ​കൊണ്ട് അവരുടെ സ്വകാര്യത ബുദ്ധിമുട്ടായി വരും. അതുകൊണ്ടാവാം ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും കുടുംബം മുംബൈയിലെ ഏറെ ചർച്ച ചെയ്യപ്പെട്ട ടോറി റെസ്റ്റോറന്റിലേക്ക് പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനുമായി ഒരു ‘രഹസ്യ വാതിൽ’ നിര്‍മ്മിച്ചിരിക്കുന്നത്.

Ads by Google
Tuesday 17 Jun 2025 02.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW