Friday, March 13, 2026 Last Updated 48 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 16 Jun 2025 03.36 PM

ഈ സാംസങ് ഗാലക്‌സി സ്മാര്‍ട്ട്‌ഫോണ്‍ ഡിസ്‌കൗണ്ട് സഹിതം സ്വന്തമാക്കാന്‍ ഇപ്പോഴും അവസരം

samsung-galaxy

ഒരു സാംസങ് ഗാലക്‌സി സ്മാര്‍ട്ട്‌ഫോണ്‍ കൂടി ഇപ്പോള്‍ ഡിസ്‌കൗണ്ട് സഹിതം സ്വന്തമാക്കാന്‍ അവസരം വന്നിരിയ്ക്കുകയാണ്. ഈ വര്‍ഷം ഏപ്രിലില്‍ സാംസങ് ഇന്ത്യയില്‍ അവതരിപ്പിച്ച എം സീരീസ് സ്മാര്‍ട്ട്‌ഫോണ്‍ ആണ് സാംസങ് ഗാലക്‌സി എം56 5ജി (Samsung Galaxy M56 5G). ഇതിന്റെ 8GB+ 128GB അടിസ്ഥാന വേരിയന്റ് 27,999 രൂപ പ്രാരംഭ വിലയിലും 8GB+256GB വേരിയന്റ് 30999 രൂപ വിലയിലും ആണ് അവതരിപ്പിക്കപ്പെട്ടത്.

വില്‍പ്പന ആരംഭിച്ച സമയത്ത് ലോഞ്ച് ഓഫറിന്റെ ഭാഗമായി 3000 രൂപ ബാങ്ക് ഡിസ്‌കൗണ്ട് ലഭ്യമായിരുന്നതിനാല്‍ ഇത് 24999 രൂപ വിലയില്‍ വാങ്ങാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഗാലക്‌സി എം56 5ജിക്ക് ഇപ്പോഴും 3000 രൂപ ബാങ്ക് ഡിസ്‌കൗണ്ട് ലഭ്യമാണ്. അതിനാല്‍ 25000 രൂപയില്‍ താഴെ വിലയില്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ തേടുന്നവര്‍ക്ക് ഈ സാംസങ് ഗാലക്‌സി സ്മാര്‍ട്ട്‌ഫോണും പ്രധാന ഓപ്ഷനുകളിലൊന്നായി പരിഗണിക്കാന്‍ സാധിക്കും. സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ആമസോണിലും ഈ ഡിസ്‌കൗണ്ട് വിലയില്‍ തന്നെ ഈ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ അവസരമുണ്ട്.

2.75GHz ഒക്ട കോര്‍ എക്സിനോസ് 1480 പ്രോസസര്‍ ആണ് ഗാലക്‌സി എം56 5ജിയുടെ കരുത്ത്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് (1080 x 2340 പിക്‌സലുകള്‍) FHD+ സൂപ്പര്‍ AMOLED ഇന്‍ഫിനിറ്റി- O HDR ഡിസ്പ്ലേ, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷന്‍ എന്നിവ ഇതിലുണ്ട്. ഗ്രാഫിക്‌സിനായി AMD Xclipse 530 ജിപിയു, പ്രോസസറിന് മികച്ച പെര്‍ഫോമന്‍സ് പിന്തുണയുമായി 8GB LPDDR5X റാം, 28GB / 256GB UFS 3.1 ഇന്റേണല്‍ സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.

f/1.8 അപ്പേര്‍ച്ചറുള്ള 50MP മെയിന്‍ ക്യാമറ, OIS, f/2.2 അപ്പേര്‍ച്ചറുള്ള 8MP അള്‍ട്രാ-വൈഡ് ആംഗിള്‍ ക്യാമറ, f/2.4 അപ്പേര്‍ച്ചറുള്ള 2MP മാക്രോ സെന്‍സര്‍, LED ഫ്‌ലാഷ് എന്നിവ അടങ്ങുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണവും സെല്‍ഫിക്കും മറ്റുമായി f/2.2 അപ്പേര്‍ച്ചറുള്ള 12MP ഫ്രണ്ട് ക്യാമറയും ഗാലക്‌സി എം56 5ജിയില്‍ ഉണ്ട്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള സാംസങ് വണ്‍ UI 7 ല്‍ ആണ് പ്രവര്‍ത്തനം. 6 പ്രധാന OS അപ്ഗ്രേഡുകളും 6 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ഈ ഫോണിന് സാംസങ് വാഗ്ദാനം ചെയ്യുന്നുണ്ട്.

Ads by Google
Ads by Google
TRENDING NOW