Wednesday, March 11, 2026 Last Updated 16 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 16 Jun 2025 03.34 PM

Y400 പ്രോയുടെ ലോഞ്ചിംഗ് തീയതി പ്രഖ്യാപിച്ച് വിവോ

vivo-y400

വിവോ Y400 പ്രോ ജൂണ്‍ 20ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് വിവോ. വിവോയുടെ Y 300 സീരീസിന്റെ പിന്‍ഗാമിയായാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നത്. ഫോണിന്റെ ടീസര്‍ ലോഞ്ചിന് മുന്നോടിയായി കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ലോഞ്ചിന് ശേഷം വിവോയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, ഫ്‌ലിപ്പ്കാര്‍ട്ട്, ആമസോണ്‍, ഓഫ്ലൈന്‍ സ്റ്റോറുകള്‍ എന്നിവ വഴി ഈ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയ്ക്ക് എത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

വിവോ Y400 പ്രോയുടെ ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണത്തില്‍ 50MP സോണി IMX882 സെന്‍സറും 2MP അള്‍ട്രാ-സെക്കന്‍ഡറി ക്യാമറയും ഇടംപിടിക്കും എന്നാണ് റിപ്പോര്‍ട്ട്. കൂടാതെ സ്മാര്‍ട്ട് കളര്‍ ടെമ്പറേച്ചര്‍ അഡ്ജസ്റ്റ്മെന്റിനുള്ള ഓറ ലൈറ്റും ഇതോടൊപ്പം ഉണ്ടാകും. സെല്‍ഫിക്കും മറ്റുമായി 32MP ഫ്രണ്ട് ക്യാമറയും ഇതില്‍ ഉണ്ടാകും. കൂടാതെ റിയര്‍ പാനലില്‍ ക്യാമറ ഡെക്കോയ്ക്കുള്ളില്‍ IR ബ്ലാസ്റ്റര്‍ ഉണ്ടാകും. 90W ഫാസ്റ്റ് ചാര്‍ജിംഗുള്ള 5500mAh ബാറ്ററിയാണ് Y400 പ്രോയില്‍ വിവോ നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

വിവോ y400 പ്രോ മീഡിയടെക് ഡൈമെന്‍സിറ്റി 7300 ചിപ്‌സെറ്റ് കരുത്തില്‍ എത്തും എന്നാണ്. കൂടാതെ 6.77' FHD+ 120Hz AMOLED സ്‌ക്രീന്‍ ആകും ഇതില്‍ ഉണ്ടാകുക. ഇത് 4,500-നിറ്റ് വരെ പീക്ക് ബ്രൈറ്റ്നസ് വാഗ്ദാനം ചെയ്യും. പ്രോസസറിന് മികച്ച പെര്‍ഫോമന്‍സ് പിന്തുണ നല്‍കാന്‍ 8GB റാമിന് പുറമേ 8GB വരെ വെര്‍ച്വല്‍ റാമും ഇതില്‍ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 128GB, 256GB എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്ഷനുകള്‍ വിവോ Y400 പ്രോ വാഗ്ദാനം ചെയ്യും എന്നാണ് പറയപ്പെടുന്നത്.

Ads by Google
Ads by Google
TRENDING NOW