Saturday, March 14, 2026 Last Updated 9 Min 45 Sec ago English Edition
Todays E paper
Ads by Google
Monday 16 Jun 2025 03.33 PM

ഈ ഇലക്ട്രിക് എസ്യുവിയ്ക്ക് കിടിലന്‍ ഓഫറുകളും ആനുകൂല്യങ്ങളുമായി എംജി

mg-zs-ev

2020 ജനുവരിയില്‍ എംജി അവതരിപ്പിച്ച ZS ഇവി വിപണിയിലെത്തി ആറാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഇതിന്റെ ഭാഗമായി ഇലക്ട്രിക് എസ്യുവിയില്‍ കിടിലന്‍ ഓഫറുകളും ആനുകൂല്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് എംജി മോട്ടോഴ്‌സ്. ആറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി, ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ZS ഇവിയില്‍ പ്രത്യേക വണ്‍-ടൈം ലിമിറ്റഡ് പിരീഡ് ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ പ്രത്യേക ആനുകൂല്യം ഉപയോഗിച്ച് 4.44 ലക്ഷം രൂപയോളം വിലക്കുറവ് വാഹനത്തില്‍ ഉപയോഗപ്പെടുത്താനും ഉപഭോക്താക്കള്‍ക്ക് സാധിക്കും. പ്രത്യേക വാര്‍ഷിക ഓഫറോടെ എംജി ZS ഇവിയുടെ ബേസ് എക്‌സിക്യൂട്ടീവ് വേരിയന്റ് 16.75 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ലഭ്യമാണ്. പഴയ വിലയായ 16.88 ലക്ഷം രൂപയില്‍ നിന്ന് 13,000 രൂപയോളം ഓഫറാണ് ഇതില്‍ ലഭിക്കുക. എംജി ZS ഇവിയുടെ ബേസ് എക്‌സൈറ്റ് പ്രോ വേരിയന്റാണ് നോക്കുന്നതെങ്കില്‍ 18,49,800 രൂപ പ്രാരംഭ വിലയില്‍ സ്വന്തമാക്കാം. മുമ്പത്തെ വിലയായ 18,97,800 രൂപയില്‍ നിന്ന് 48,000 രൂപ വിലക്കുറവാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്.

എംജി ZS ഇവിയുടെ എക്‌സ്‌ക്ലൂസീവ് പ്ലസ് വേരിയന്റ് ഇപ്പോള്‍ 19,49,800 രൂപയ്ക്ക് സ്വന്തമാക്കാം. നേരത്തെയുണ്ടായിരുന്ന 23,64,800 രൂപയില്‍ നിന്ന് 4.15 ലക്ഷം രൂപയുടെ വലിയ വിലക്കുറവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ഇലക്ട്രിക് എസ്യുവിയുടെ ടോപ്പ് എന്‍ഡ് എസെന്‍സ് വേരിയന്റ് ഇപ്പോള്‍ 20,49,800 രൂപ പ്രാരംഭ വിലയില്‍ ലഭ്യമാണ്. പഴയ വിലയായ 24,93,800 രൂപയില്‍ നിന്ന് 4.44 ലക്ഷം രൂപയാണ് ഇതില്‍ ലാഭിക്കാനാവുന്നത്. ഈ ഓഫറുകള്‍ എത്ര കാലം ലഭ്യമാകുമെന്ന് കൃത്യമായ സമയപരിധി നല്‍കിയിട്ടില്ല. എങ്കിലും കുറഞ്ഞത് ജൂണ്‍ മുഴുവന്‍ അല്ലെങ്കില്‍ സ്റ്റോക്ക് ലഭ്യത അനുസരിച്ച് ലഭ്യമാകാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.

50.3 kWh ബാറ്ററി പായ്ക്കാണ് എംജി ZS ഇവിയില്‍ ഉപയോഗിച്ചിരിക്കുന്നത്. സിംഗിള്‍ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന ഈ ഇലക്ട്രിക് പവര്‍ട്രെയിന്‍ 174 bhp പവറില്‍ പരമാവധി 280 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. സിംഗിള്‍ ചാര്‍ജില്‍ 461 കിലോമീറ്റര്‍ റേഞ്ച് വരെ നല്‍കാന്‍ ഇലക്ട്രിക് എസ്യുവി ഡിസി ഫാസ്റ്റ് ചാര്‍ജിംഗിനെ വരെ പിന്തുണയ്ക്കുന്നതിനാല്‍ വേഗത്തില്‍ ചാര്‍ജ് ചെയ്യാനും കഴിയും. 1 കി.മീ. ഓടിക്കാന്‍ വാഹനത്തിന് 60 പൈസയാണ് പ്രവര്‍ത്തന ചെലവ് വരുന്നത്. പൊടിയില്‍ നിന്നും വെള്ളത്തില്‍ നിന്നും ബാറ്ററിയെ പ്രതിരോധിക്കാന്‍ കഴിയുന്ന തരത്തിലാണ് കമ്പനി ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മാത്രമല്ല, കര്‍ശനമായ സുരക്ഷയും പെര്‍ഫോമന്‍സ് ആവശ്യകതകളും നിറവേറ്റുന്നതിായി വികസിപ്പിച്ച ബാറ്ററിയാണ് ZS ഇവിയില്‍ പ്രവര്‍ത്തിക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.

Ads by Google
Ads by Google
TRENDING NOW