Saturday, March 14, 2026 Last Updated 8 Min 2 Sec ago English Edition
Todays E paper
Ads by Google
Monday 16 Jun 2025 02.13 PM

‘‘എപ്പോഴും എന്റെ ആദ്യ ഹീറോയായ വ്യക്തിക്ക്; എന്റെ ഭർത്താവിനെ വളർത്തിയ ആ മനുഷ്യന്;ഒരു അച്ഛനാകാൻ പോകുന്ന എന്റെ ഭർത്താവിന്...’’ കിയാരയുടെ പിതൃദിനാശംസകൾ വൈറല്‍

uploads/news/2025/06/786425/Untitled-5.jpg
Kaira adwani father's day wishes (Image Source: Instagram)

ബോളിവുഡിന്റെ പ്രിയ താരമായ കിയാര അദ്വാനി അഭിനയിച്ച കഥാപാത്രങ്ങളില്‍ മിക്കതും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ചെറിയ കഥാപാത്രങ്ങളിലൂടെ തുടങ്ങി പിന്നീട് ബോളിവുഡിന്റെ നായികനിരയിലേക്ക് അതിവേഗം ഉയർന്നുവരാനും, വൈവിധ്യമാർന്ന കഥാപാത്രങ്ങള്‍ അവതരിപ്പിക്കാനും താരത്തിന് കഴിഞ്ഞു.
ബോളിവുഡിന് ഏറെ പ്രിയപ്പെട്ട സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമായിട്ടുള്ള കിയാരയുടെ പ്രണയവും ഡേറ്റിംഗും വിവാഹവുമൊക്കെ ആരാധകര്‍ ഏറെ ആഘോഷിച്ചതാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ അതുവഴി തന്നെയാണ് തങ്ങള്‍ ആദ്യ കുഞ്ഞിനെ കാത്തിരിക്കുന്നു എന്ന സന്തോഷം പങ്കിട്ടത്.
ഇപ്പോഴിതാ അമ്മയാകാനൊരുങ്ങുന്ന കിയാര അദ്വാനി തന്റെ ജീവിതത്തിലെ എല്ലാ അത്ഭുതകരമായ അച്ഛന്മാർക്കും വേണ്ടി, ഒരു മധുരമുള്ള ഫാദേഴ്‌സ് ഡേ ആശംസ എഴുതിയിരിക്കുകയാണ്.
‘‘ക്ഷമയും ശക്തിയും സ്നേഹവും നൽകി എന്നെ വളർത്തിയ ആ മനുഷ്യന്, അച്ഛന്‍ എപ്പോഴും എന്റെ ആദ്യ ഹീറോ ആയിരിക്കും...ആദ്യ കോളിൽ തന്നെ എന്റെ വിളികൾക്ക് ഉത്തരം നൽകുന്ന ഒരേയൊരു വ്യക്തിയും.
എന്റെ ഭർത്താവിനെ വളർത്തിയ ആ മനുഷ്യന്, എനിക്ക് ഒരു ജീവിതം കെട്ടിപ്പടുക്കാൻ കഴിയുന്ന ആളെ രൂപപ്പെടുത്തിയതിന് നന്ദി... ഒരു അച്ഛനാകാൻ പോകുന്ന എന്റെ ഭർത്താവിനും, നമ്മുടെ കുട്ടിയാണ് ഏറ്റവും ഭാഗ്യവാൻ എന്ന് എനിക്കറിയാം... എന്റെ ജീവിതത്തിലെ അത്ഭുതകരമായ അച്ഛന്മാർക്ക് പിതൃദിനാശംസകള്‍...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് കിയാര ഫാദേഴ്സ് ഡേ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. കിയാരയും അച്ഛനുമായുള്ള ചിത്രവും, സിദ്ധാര്‍ത്ഥും അച്ഛനും ഒരുമിച്ചുള്ള ചിത്രവും സിദ്ധാര്‍ത്ഥും കിയാരയും ഒരുമിച്ചുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
2025 മാർച്ചിൽ, തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്ന കാര്യം കിയാരയും സിദ്ധാർത്ഥും പ്രഖ്യാപിച്ചത് ആരാധകരെ ഏറെ അത്ഭുതപ്പെടുത്തിയിരുന്നു. അതിനു ശേഷം മാധ്യമങ്ങള്‍ മുന്നില്‍ പ്രത്യക്ഷപ്പെടുന്നതില്‍ കിയാര മടി കാണിച്ചിട്ടില്ല.

Ads by Google
Ads by Google
LATEST NEWS
TRENDING NOW