Friday, March 20, 2026 Last Updated 14 Min 56 Sec ago English Edition
Todays E paper
Ads by Google
Sunday 15 Jun 2025 04.07 PM

കരമനയിൽ ദമ്പതികൾ മരിച്ച നിലയിൽ; ഭർത്താവിന്റെ കഴുത്തറുത്തു, ഭാര്യ തൂങ്ങിമരിച്ചു

in

തിരുവനന്തപുരം∙ കരമനയിൽ ദമ്പതികളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കരാറുകാരൻ സതീഷും (52) ഭാര്യ ബിന്ദുവുമാണു (44) മരിച്ചത്. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. സതീഷിനെ കഴുത്തറുത്ത നിലയിലും ബിന്ദുവിനെ തൂങ്ങിമരിച്ച നിലയിലുമാണു കണ്ടെത്തിയത്.

ദമ്പതികള്‍ക്ക് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. രാവിലെ ആരെയും പുറത്തുകാണാതെ വന്നതോടെ അയൽക്കാർ അന്വേഷിച്ച് ചെന്നപ്പോഴാണു ബിന്ദുവിന്റെ മൃതദേഹം ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്നു വീടു തുറന്നു നടത്തിയ പരിശോധനയിൽ സതീഷിന്റെ മൃതദേഹവും കണ്ടെത്തി. മൃതദേഹങ്ങൾ തിരുവനന്തപുരം മെ‍ഡിക്കൽ കോളജിലേക്ക് മാറ്റും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW