Monday, March 16, 2026 Last Updated 3 Min 0 Sec ago English Edition
Todays E paper
Ads by Google
Sunday 15 Jun 2025 12.13 PM

'മുടിയില്‍ എണ്ണ വാരി തേച്ചാ പിടി കിട്ടില്ലെന്ന് കരുതിയോ?' ; വൈറലായി ബേസില്‍ ജോസഫിന്റെ ത്രോബാക്ക് വീഡിയോ

video

നടനും സംവിധായകനുമായ ബേസില്‍ ജോസഫ് മലയാളികള്‍ക്ക് പ്രിയങ്കരനാണ്. ബേസിലിന്റെ പഴയൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

വളരെക്കാലം മുന്‍പ് കൈരളി ടി.വി.യുടെ അശ്വമേധം പരിപാടിയില്‍ അതിഥിയായി അന്ന് ഹൈ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ബേസില്‍ ജോസഫ് എത്തിയിരുന്നു. വയനാട്ടില്‍ നടന്ന അശ്വമേധം മെഗാ ഷോയിലാണ് ബേസില്‍ പങ്കെടുത്തത്. അന്ന് ഒന്‍പതാം ക്ലാസ്സില്‍ പഠിച്ചിരുന്ന ബേസിലിന് പതിനാല് വയസ്സായിരുന്നു.

ബേസില്‍ ജോസഫ് മനസ്സില്‍ കരുതിയ വ്യക്തിയുടെ പേര് കണ്ടെത്താന്‍ അശ്വമേധം പരിപാടിയുടെ അവതാരകനായ ജി എസ് പ്രദീപിന് പതിനേഴ് ചോദ്യങ്ങള്‍ ചോദിക്കേണ്ടി വന്നു. അത്ര എളുപ്പത്തില്‍ ഉത്തരം പറയാന്‍ തയ്യാറാവാതിരുന്ന സംവിധായകന്റെ ബുദ്ധിവൈഭവം ഇതില്‍ നിന്ന് മനസ്സിലാക്കാം എന്നാണ് സോഷ്യല്‍ മീഡിയയിലെ ആരാധകര്‍ ഇപ്പോള്‍ ചൂണ്ടിക്കാണിക്കുന്നത്.പത്ത് ചോദ്യങ്ങളുടെ യജ്ഞം റൗണ്ട് കഴിഞ്ഞും ബേസില്‍ ജോസഫിന്റെ മനസ്സില്‍ ഉള്ളത് ആരെന്ന് കണ്ടെത്താനാവാതെ അവതാരകന്‍ ജി എസ് പ്രദീപ് മുന്നോട്ട് പോയപ്പോള്‍, പരിപാടിയുടെ കാണികള്‍ ആകെ ആവേശത്തിലാഴ്ന്നത് വീഡിയോയില്‍ കാണാം. എങ്കിലും, കുഞ്ഞു ബസിലിന്റെ മനസ്സില്‍ ഉണ്ടായിരുന്നത് പ്രശസ്ത നര്‍ത്തകന്‍ ഉദയ് ശങ്കര്‍ ജി ആണെന്ന് അവസാനം പ്രദീപ് കണ്ടെത്തുക തന്നെ ചെയ്തു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ശ്രദ്ധ നേടിയിരിക്കുകയാണ്.

'ടോവിനോക്ക് ഒരാഴ്ചത്തേക്ക് ഉള്ളതായി. ബേസിലെ, നീ തീര്‍ന്നെടാ,'

'ഇനി ബേസില്‍ കുറച്ചുനാള്‍ ബഹിരാകാശത്തു ആണ് താമസം,'

'ലെ ടിനോവ: മുടിയില്‍ എണ്ണ വാരി തേച്ചാ പിടി കിട്ടില്ലെന്ന് കരുതിയോടാ ബേസിലേ,'

'ഇതിന് പിന്നില്‍ ടിനോവയുടെ കറുത്ത കൈകള്‍ ആണോ എന്ന് ഒരു സംശയം,' എന്നിങ്ങനെ പോവുന്നു കമന്റുകള്‍.

പ്രാവിന്‍കൂട് ഷാപ്പ്, പൊന്മാന്‍, മരണമാസ് എന്നിവയാണ് ഈ വര്‍ഷം ഇതുവരെ തിയേറ്ററുകളിലെത്തിയ ബേസില്‍ ചിത്രങ്ങള്‍. പൊന്മാനിലെ ബേസിലിന്റെ തകര്‍പ്പന്‍ പ്രകടനം വലിയ രീതിയില്‍ പ്രേക്ഷകപ്രീതി നേടിയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW