Friday, March 13, 2026 Last Updated 11 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 14 Jun 2025 02.34 PM

ഖത്തര്‍ മജ്ലിസ് ചാപ്റ്റര്‍: കോഫി ടേബിള്‍ ഡയറക്ടറി പുറത്തിറക്കി

uploads/news/2025/06/786149/errr.gif

ദോഹ: ഖത്തര്‍ മജ്ലിസ് ചാപ്റ്റര്‍ സംഘടനയുടെ അംഗങ്ങളുടെയും, പ്രവര്‍ത്തനങ്ങളുടെയും വിശദ വിവരങ്ങള്‍ ഉള്‍കൊള്ളിച്ച
കോഫി ടേബിള്‍ ഡയറക്ടറി പുറത്തിറക്കി 800 ഓളം കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന മജ്ലിസ് കോഫി ടേബിള്‍ ഡയറക്ടറി ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ കേണല്‍ ഡോ. ജബര്‍ ഹമുദ് ജബര്‍ അല്‍ നഈമി പ്രകാശനം ചെയ്തു.
ആദ്യ പ്രതി ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡന്റ് മുസ്തഫ കാളിയത്തിനും ജനറല്‍ സെക്രട്ടറി ഫാസില്‍ ഹമീദും ചേര്‍ന്ന് ഏറ്റുവാങ്ങി.മജ്ലിസിനെ ഐക്യത്തിന്റെയും സംസ്‌കാരത്തിന്റെയും സമൂഹ സേവനത്തിന്റെയും പ്രതീകമായി അംഗീകരിച്ചുകൊണ്ട് ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സംഭാവനകളെ കേണല്‍ ഡോ. ജബര്‍ പ്രശംസിച്ചു.
മജ്ലിസ് ചെയര്‍മാന്‍ സി.എ. സലീം കേണല്‍ ഡോ. ജബറിന് മെമന്റോ സമ്മാനിച്ചു. മജ്‌ലീസ്ട്രഷറര്‍
പെന്‍കോ ബാക്കര്‍,ജോയിന്റ് സെക്രട്ടറി റഷീദ്എം.എ,എക്‌സിക്യൂട്ടീവ് അംഗങ്ങളായ
ഹസ്സന്‍ സിംല, സലിം അലൈഡ്, ഓവര്‍സീസ് കോര്‍ഡിനേറ്റര്‍ എം.സി. മുഹമ്മദ്, ഖത്തര്‍ ചാപ്റ്റര്‍ ട്രഷറര്‍മുഹമ്മദ് ഷരീഫ്എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

ഷഫീക് അറക്കല്‍

Ads by Google
Saturday 14 Jun 2025 02.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW