-->
ദോഹ: വേള്‍ഡ് മലയാളി കൗണ്‍സില്‍ (WMC) ഖത്തര്‍ ചാപ്റ്റര്‍ 'മെനി ഹാര്‍ട്ട്‌സ്, വണ്‍ മിഷന്‍' മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ബ്ലഡ് ഡോണേഴ്സ് കേരളയുമായി സഹകരിച്ചു നടത്തിയ മെഗാ ക്യാമ്പ്
പ്രവാസി ജില്ലാ അസോസിയേഷനുകള്‍, പ്രമുഖ ആരോഗ്യ സംരക്ഷണ സംഘടനകള്‍ എന്നിവ സജീവപങ്കാളിത്തം വഹിച്ചു.
രാവിലെ 8 മണിയോടെ ആരംഭിച്ച ക്യാമ്പില്‍160 ല്‍ പരം സന്നദ്ധ ദാതാക്കള്‍ പങ്കെടുത്തു.
ഹമദ് ബ്ലഡ് ഡോണര്‍ സെന്ററില്‍നടന്ന ക്യാമ്പ് ഇന്ത്യന്‍ അംബാസഡര്‍വിപുല്‍ ഉദ്ഘാടനം ചെയ്തു, ചടങ്ങില്‍
പങ്കെടുത്ത അസോസിയേഷനുകള്‍ക്ക് മെമന്റോകള്‍ സമ്മാനിച്ചു.WMC ഖത്തര്‍ പ്രസിഡന്റ്
. സിയാദ് ഉസ്മാന്‍, ജനറല്‍ സെക്രട്ടറി രഞ്ജിത്ത്, ട്രഷറര്‍ ജിജി ജോണ്‍ എന്നിവര്‍ സംസാരിച്ചു.
ഷഫീക് അറക്കല്‍