Sunday, March 15, 2026 Last Updated 16 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 14 Jun 2025 10.23 AM

ഇറാനും ഇസ്രായേലും പോരാട്ടം കനക്കുന്നു ; പരസ്പരം വ്യോമാക്രമണം, മദ്ധ്യേഷ്യ യുദ്ധഭീതിയില്‍

uploads/news/2025/06/786083/iran.jpg

ടെഹ്‌റാന്‍: ഇറാനും ഇസ്രായേലും പോരാട്ടം കനക്കുന്നതോടെ മദ്ധ്യേഷ്യ യുദ്ധഭീതിയില്‍. ഇറാന്റെ ആണവായുധ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് ഇറാന്‍ ശക്തമായി തിരിച്ചടിച്ചതോടെ സംഘര്‍ഷം ശനിയാഴ്ച പുലര്‍ച്ചെ രൂക്ഷമായി. ഇറാനില്‍ നിന്ന് ഡസന്‍ കണക്കിന് മിസൈലുകള്‍ വിക്ഷേപിച്ചതായി ഇസ്രായേലി സൈന്യം പറഞ്ഞപ്പോള്‍ ശക്തമായി തിരിച്ചടിച്ചെന്ന് ഇറാനും പറഞ്ഞു. 78 പേര്‍ മരണമടഞ്ഞതായി ഇറാന്‍ ആരോപിച്ചപ്പോള്‍ ഒരാള്‍ കൊല്ലപ്പെട്ടെന്ന് ഇസ്രായേലും വ്യക്തമാക്കി.

ഇസ്രായേലിന്റെ സൈനിക കേന്ദ്രങ്ങളാണ് ഇറാന്‍ ലക്ഷ്യമിടുന്നത്. ഇസ്രായേല്‍ ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിടുന്നു. ഇസ്രായേലില്‍, ടെല്‍ അവീവിലും ജറുസലേമിലും വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങുകയും പ്രഭാതത്തിന് മുമ്പ് രാജ്യത്തെ ഏറ്റവും വലിയ രണ്ട് നഗരങ്ങളില്‍ താമസക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് അയച്ചു. ഇറാന്റെ മിസൈലുകളെ തടയാന്‍ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇസ്രായേല്‍ സൈന്യം പറയുന്നു. ടെല്‍ അവീവില്‍ ഒരു മിസൈല്‍ പതിച്ചതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, പിന്നില്‍ ഇറാന്‍ ആക്രമണമാണോ ഇസ്രായേല്‍ പ്രതിരോധ നടപടികളാണോ എന്ന് വ്യക്തമല്ല.

ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ഇസ്രായേല്‍ യുദ്ധം തുടങ്ങിയെന്ന് ആരോപിച്ചു. 76 പേര്‍ മരണമടഞ്ഞതായും ഇറാന്‍ ആരോപിച്ചു. ഇറാന്റെ ഫാര്‍ വാര്‍ത്താ ഏജന്‍സി പറയുന്നതനുസരിച്ച്, ശനിയാഴ്ച ടെഹ്റാന്‍ മൂന്നാമത്തെ വ്യോമാക്രമണം നടത്തി. വെള്ളിയാഴ്ച ഇസ്രായേല്‍ ആക്രമണത്തിന് മറുപടിയായി ഇറാന്‍ സൈനിക സ്ഥാപനങ്ങള്‍, ആണവ സൈറ്റുകള്‍, കമാന്‍ഡര്‍മാര്‍, ആണവ ശാസ്ത്രജ്ഞര്‍ എന്നിവരെ ലക്ഷ്യമിട്ടിരുന്നു. ഇസ്രായേലില്‍ ഒരിടത്തും സുരക്ഷിതമായിരിക്കില്ലെന്നും പ്രതികാരം വേദനാജനകമാണെന്നും ഒരു മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വെള്ളിയാഴ്ച രാത്രി ടെല്‍ അവീവ് മേഖലയില്‍ 34 പേര്‍ക്ക് പരിക്കേറ്റതായും മിക്കവര്‍ക്കും നിസ്സാര പരിക്കുകളുണ്ടെന്നും ഇസ്രായേല്‍ ആംബുലന്‍സ് സര്‍വീസ് അറിയിച്ചു. ഒരാള്‍ മരിച്ചതായി പിന്നീട് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച, ഇസ്രയേലിലേക്ക് നീങ്ങിയ ഇറാനിയന്‍ മിസൈലുകള്‍ വെടിവച്ചിടാന്‍ യുഎസ് സൈന്യം സഹായിച്ചതായി രണ്ട് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ടെഹ്റാന്‍ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട കരാറിലെത്തി ഇസ്രായേല്‍ ബോംബാക്രമണം അവസാനിപ്പിക്കാന്‍ ഇനിയും വൈകിയിട്ടില്ലെന്ന് ട്രംപ് പറഞ്ഞു.

ഗാസയിലെ ഇറാന്റെ സഖ്യകക്ഷികളായ ഹമാസിനെയും ലെബനനിലെ ഹിസ്ബുള്ളയെയും ഇസ്രായേല്‍ നശിപ്പിച്ചെങ്കിലും, ഇറാനെതിരായ ഇസ്രായേല്‍ ആക്രമണവും ഇറാനിയന്‍ തിരിച്ചടിയും വിശാലമായ പ്രാദേശിക സംഘര്‍ഷത്തെക്കുറിച്ചുള്ള ഭയം ഉയര്‍ത്തിയിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW