Wednesday, March 11, 2026 Last Updated 35 Min 51 Sec ago English Edition
Todays E paper
Ads by Google
Saturday 14 Jun 2025 08.58 AM

നസ്‌ലെനൊപ്പം തന്നെ, നടനൊപ്പമുളള ചിത്രവുമായി അഭിനവ് സുന്ദര്‍ നായക്; ഒപ്പം ‘മോളിവുഡ് ടൈംസ് ’അപ്‌ഡേറ്റും

naslen

'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' എന്ന സിനിമയ്ക്ക് ശേഷം അഭിനവ് സുന്ദർ നായക് ഒരുക്കുന്ന അടുത്ത സിനിമയാണ് 'മോളിവുഡ് ടൈംസ്'. നസ്‌ലെൻ ആണ് സിനിമയിൽ നായകനായി എത്തുന്നത്. ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ നേരത്തെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ സിനിമയുടെ പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ അഭിനവ് സുന്ദർ നായക്.

ചിത്രത്തിന്റെ ഷൂട്ട് ഉടൻ ആരംഭിക്കുമെന്ന അപ്ഡേറ്റ് ആണ് അഭിനവ് സുന്ദർ നായക് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. നസ്‌ലെന് ഒപ്പമുള്ള ചിത്രത്തിനൊപ്പമാണ് സംവിധായകൻ ഈ അപ്ഡേറ്റ് പുറത്തുവിട്ടത്. നസ്‌ലെനെതിരെ സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ രീതിയില്‍ പ്രചരണങ്ങള്‍ നടന്നിരുന്നു . ഇതിന് മറുപടി എന്നോണം കൂടിയാണ് അഭിനവിന്റെ ഈ പോസ്റ്റ് എന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച.

നസ്‌ലെനെ നായകനാക്കി പുറത്തിറങ്ങിയ പ്രേമലുവിന്റെ രണ്ടാം ഭാഗം അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അഭിമുഖങ്ങളിൽ ചിത്രം വൈകുമെന്ന് സിനിമയുടെ നിർമാതാവായ ദിലീഷ് പോത്തൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹ മാധ്യമങ്ങളിൽ നസ്‌ലെനെതിരെ പ്രചരണങ്ങള്‍ ഉയർന്നത്. നസ്‌ലെന് തിരക്കഥ ഇഷ്ടമായില്ലെന്നും ചിത്രത്തിൽ നിന്ന് നടൻ പിന്മാറിയെന്നും വരെ റിപ്പോർട്ടുകൾ വന്നിരുന്നു. നസ്‌ലെന്‍ കാരണമാണ് സിനിമ വെെകുന്നതെന്നും പറഞ്ഞ് നിരവധി പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിന് പിന്നാലെ വരാന്‍ തുടങ്ങി.

അതോടൊപ്പം ടിക്കി ടാക്കയിൽ നസ്‌ലെൻ ആസിഫ് അലിയേക്കാൾ പ്രതിഫലം ആവശ്യപ്പെട്ടെന്നും ഇത് മൂലം നടനെ സിനിമയിൽ നിന്ന് പുറത്താക്കിയെന്നും സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയർന്നിരുന്നു. ഇത് നസ്‌ലെന് എതിരെയുള്ള ക്യാംപെയ്ന്‍ സ്വാഭാവത്തിലേക്കും നീങ്ങിയിരുന്നു.

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് ആണ് മോളിവുഡ് ടൈംസ് നിർമിക്കുന്നത്. വിനീത് ശ്രീനിവാസന്റെ സംവിധാന സഹായിയായിരുന്നു അഭിനവ്. 'ആനന്ദം', 'ഗോദ', 'ഉറിയടി', 'കുരങ്ങു ബൊമ്മൈ' തുടങ്ങി നിരവധി സിനിമകളുടെ എഡിറ്ററായും അഭിനവ് പ്രവർത്തിച്ചിട്ടുണ്ട്. രാമു സുനിൽ ആണ് സിനിമയ്ക്കായി തിരക്കഥയൊരുക്കുന്നത്.

Ads by Google
Saturday 14 Jun 2025 08.58 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW