Friday, March 13, 2026 Last Updated 19 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 13 Jun 2025 02.22 PM

ഖത്തറില്‍ മധുരിക്കും മാമ്പഴക്കാലം: ഇന്ത്യന്‍ മാമ്പഴമേളയ്ക്ക്സൂഖ് വാഖിഫില്‍ തുടക്കമായി

uploads/news/2025/06/786004/kk-2.gif

ദോഹ: മാമ്പഴങ്ങളുടെ രുചിയുടെ ലോകത്തേയ്ക്ക് സന്ദര്‍ശകരെ കൊണ്ടുപോകുന്ന ഇന്ത്യന്‍ മാമ്പഴ മേളയുടെരണ്ടാം പതിപ്പിന്‌സൂഖ് വാഖിഫില്‍തുടക്കമായി.ഇന്ത്യന്‍ എംബസിയും,പ്രൈവറ്റ് എന്‍ജിനീയറിങ് ഓഫിസ് സെലിബ്രേഷന്‍ കമ്മിറ്റിയും ചേര്‍ന്നാണ് 'ഹംബ'മാമ്പഴ
മേളക്ക് ആതിഥ്യമൊരുക്കുന്നത്. പ്രദര്‍ശന നഗരിയായ സൂഖ് വാഖിഫിലെ ഈസ്റ്റേണ്‍ സ്‌ക്വയറില്‍ മാമ്പഴമേള ഇന്ത്യന്‍അംബാസിഡര്‍ വിപുല്‍ ഉത്ഘാടനം ചെയ്തു. ചടങ്ങില്‍ വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍,സ്വകാര്യ എഞ്ചിനീയറിംഗ് ഓഫീസിലെ കമ്മിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഇന്ത്യന്‍ എംബസിഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.ഇന്ത്യന്‍മാമ്പഴങ്ങളുടെയും മാമ്പഴ അധിഷ്ഠിത ഉല്‍പ്പന്നങ്ങളുടെയും സമ്പന്നമായ വൈവിധ്യവും സമാനതകളില്ലാത്ത രുചികളും അനുഭവിച്ചറിയാന്‍ അവസരമൊരുക്കുന്ന
മാമ്പഴമേളയില്‍ ദുസേഹ്രി, ലാങ്ഡ, അല്‍ഫോണ്‍സോ, കേസര്‍, ഹാപസ്, നീലം, രാജപുരി, മാല്‍ഗോവ, ബദാമി തുടങ്ങി ഇന്ത്യയിലുടനീളമുള്ള മാമ്പഴ ഇനങ്ങളുടെ വിശാലമായ ശേഖരം ഒരുക്കിയിട്ടുണ്ട്. മാമ്പഴം കൊണ്ടുള്ള പാചക വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന ജ്യൂസുകള്‍, ഐസ്‌ക്രീമുകള്‍, അച്ചാറുകള്‍, മധുരപലഹാരങ്ങള്‍, പരമ്പരാഗത പലഹാരങ്ങള്‍ എന്നിവയുള്‍പ്പെടെ മാമ്പഴ അധിഷ്ഠിത ഉല്‍പ്പന്നങ്ങളുടെ ഒരു ശ്രേണി ഫെസ്റ്റിവലില്‍ ക്രമീകരിച്ചിട്ടുണ്ട്.95 സ്റ്റാളുകളിലായി 35 ഇന്ത്യന്‍ മാമ്പഴ സ്റ്റാളുകള്‍ക്കൊപ്പം റെസ്റ്റോറന്റുകള്‍, കഫേകള്‍ എന്നിവയും പ്രവര്‍ത്തിക്കും.10 ദിവസം നീണ്ടു നില്‍കുന്ന മാമ്പഴ ഉത്സവം ജൂണ്‍ 21ന് സമാപിക്കും.ദിവസവും വൈകുന്നേരം 4:00 മുതല്‍ രാത്രി 9:00 വരെയും വാരാന്ത്യങ്ങളില്‍ രാത്രി 10:00 വരെയുമാണ് സന്ദര്‍ശനസമയം.

ഷഫീക് അറക്കല്‍

Ads by Google
Friday 13 Jun 2025 02.22 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW