Friday, March 13, 2026 Last Updated 18 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 13 Jun 2025 02.16 PM

ബ്രാഡ്ഫോര്‍ഡ് സാഹിത്യോത്സവം ജൂലയ് 5 ന് ദോഹയില്‍: ശശി തരൂര്‍ എം.പി. പങ്കെടുക്കും

uploads/news/2025/06/786003/kk-1.gif

ദോഹ: ബ്രാഡ്ഫോര്‍ഡ് സാഹിത്യോത്സവത്തില്‍ 'ദേശീയ സ്വത്വത്തിന്റെയും രാഷ്ട്രത്തിന്റെയും ഭാവി'
എന്ന തലകെട്ടില്‍ നടക്കുന്നസംവാദപരിപാടിയില്‍ ഡോ: ശശി തരൂര്‍ എം പി പങ്കെടുക്കും.
സംസ്‌കാരം, പൗരത്വം, സ്വത്വംഎന്നിവയെക്കുറിച്ചുള്ള ദീര്‍ഘകാല ആശയങ്ങളെ ആഗോള ശക്തികള്‍ വെല്ലുവിളിക്കുന്ന പശ്ചാത്തലത്തില്‍ ജൂലയ് 5 മുതല്‍ നടക്കുന്ന ഫോര്‍മാറ്റ് ബ്രാഡ്ഫോര്‍ഡ് സാഹിത്യോത്സവത്തിലെ സംവാദങ്ങള്‍ ശ്രദ്ധേയമാകും. പരിപാടിയില്‍ ശശിതരൂര്‍ എം പിക്കൊപ്പം യൂറോപ്യന്‍ ചരിത്രകാരനായ ഡേവിഡ് എംഗല്‍സും പങ്കെടുക്കും. അല്‍ ജസീറയിലെ പത്രപ്രവര്‍ത്തക മാലിക ബിലാല്‍ മോഡറേറ്ററാകുന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികളും, ബിരുദധാരികളും തത്സമയം സംഭാഷണത്തില്‍ പങ്കുചേരും. ദേശീയ സ്വത്വം പുനര്‍വിചിന്തനം ചെയ്യപ്പെടുകയും അതിര്‍ത്തികള്‍ക്കപ്പുറം മത്സരിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തില്‍, അടുത്തതായി വരാനിരിക്കുന്ന കാര്യങ്ങള്‍ രൂപപ്പെടുത്തുന്ന ഒരു പുതിയ തലമുറ ചിന്തകരോടൊപ്പം കേള്‍ക്കാനും, വെല്ലുവിളിക്കാനും, പഠിക്കാനും ദോഹ ഡി ബെറ്റ്‌സിന്റെ
ടൗണ്‍ ഹാള്‍ ഫോര്‍മാറ്റ് BLF-ലേക്ക് തിരികെ കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നതായി
ദോഹ ഡിബേറ്റ്സിന്റെ മാനേജിംഗ് ഡയറക്ടര്‍ അംജദ് അതല്ല പറഞ്ഞു.
ലോകപ്രശസ്ത പ്രഭാഷകരില്‍ നിന്നും ഭാവിയിലെ ശബ്ദങ്ങളില്‍ നിന്നും കേള്‍ക്കാനുള്ള അപൂര്‍വ അവസരമാകും
ബ്രാഡ്ഫോര്‍ഡ് സാഹിത്യോത്സവമെന്ന് BLF-ന്റെ സിഇഒയും ക്രിയേറ്റീവ് ഡയറക്ടറുമായ സൈമ അസ്ലം പറഞ്ഞു.
ദേശീയത, കുടിയേറ്റം, കാലാവസ്ഥാ വ്യതിയാനം, ഡിജിറ്റല്‍ സംസ്‌കാരം എന്നിവയുടെ ഉയര്‍ച്ച അതിരുകളെയും സ്വത്വത്തെയും പുനര്‍നിര്‍മ്മിക്കുമ്പോള്‍, ആധുനിക ഐഡന്റിറ്റിയെ നിര്‍വചിക്കുന്ന സംവിധാനങ്ങളെ വിമര്‍ശനാത്മകമായിവിലയിരുത്തുന്ന വേദിയാകും
ബ്രാഡ്ഫോര്‍ഡ് സാഹിത്യോത്സവം.

ഷഫീക് അറക്കല്‍

Ads by Google
Friday 13 Jun 2025 02.16 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW