Monday, March 16, 2026 Last Updated 9 Min 57 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jun 2025 04.50 PM

പബ്ബില്‍ ബഹളമുണ്ടാക്കിയതിന് നടി കല്‍പിക ഗണേഷിനെതിരെ കേസ്

booked, pub

പബ്ബില്‍ ബഹളമുണ്ടാക്കിയതിന് തെലുങ്ക് നടി കല്‍പിക ഗണേഷിനെതിരെ കേസ്. ഗച്ചിബൗളി പോലീസ് സ്റ്റേഷനിലാണ് താരത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രിസം പബ്ബിലെ തൊഴിലാളികളോട് മോശമായി പെരുമാറിയതിനും ബഹളമുണ്ടാക്കിയതിനുമാണ് താരത്തിനെതിരെ കേസ് എടുത്തിരിക്കുന്നത്.

മെയ് 29 നായിരുന്നു കേസിന് ആസ്പദമായ സംഭവം. തന്റെ ജന്മദിനം ആഘോഷിക്കാനായി പബ്ബിലെത്തിയതായിരുന്നു താരം. താന്‍ കൊണ്ടുവന്ന പിറന്നാള്‍ കേക്ക് അകത്തു കയറ്റാന്‍ സമ്മതിക്കില്ലെന്ന് പബ്ബിലെ സ്റ്റാഫ് നടിയോട് പറഞ്ഞു. ഇതോടെ താരം കുപിതയാവുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. തുടര്‍ന്ന് താരം പബ്ബിലെ പാത്രങ്ങള്‍ വലിച്ചെറിയുകയും സാധനങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. ജോലിക്കാരെ ബോഡിം ഷെയിം ചെയ്തതായും അസഭ്യം പറഞ്ഞതായും പരാതിയില്‍ പറയുന്നുണ്ട്. തുടര്‍ന്ന് പബ്ബ് ജീവനക്കാര്‍ പോലീസിനെ വിളിക്കുകയായിരുന്നു. എന്നാല്‍ പോലീസിന്റെ സാന്നിധ്യത്തിലും താരം ബഹളം വെക്കുകയും അക്രമം തുടരുകയും ചെയ്തതായാണ് പരാതിക്കാര്‍ പറയുന്നത്.

പബ്ബില്‍ ബഹളമുണ്ടാക്കുന്ന കല്‍പികയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നാലെയാണ് താരത്തിനെതിരെ കേസ് എടുക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW