Friday, March 13, 2026 Last Updated 1 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jun 2025 02.58 PM

പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ഖത്തര്‍: ഈദ് സംഗമം

uploads/news/2025/06/785831/wwww.gif

ദോഹ: പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ഖത്തര്‍ (PPAQ) ഈദ് സംഗമം വിപുലമായ പരിപാടികളോടെ ശ്രദ്ധേയമായി.
ബര്‍വാ മദീനത്തിലുള്ള ഡയനാമിക് സ്‌പോര്‍ട്‌സ് ഹാളില്‍നടന്ന ആഘോഷപരിപാടിയില്‍
ഖത്തറിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുമായി 200ലധികം പെരുമ്പാവൂര്‍ സ്വദേശികള്‍ പങ്കെടുത്തു.
PPAQ വൈസ് പ്രസിഡന്റ് ഷബാന്‍ ചുണ്ടക്കാടന്‍, സെക്രട്ടറി നിഷാദ് സെയ്ദ്, ട്രഷറര്‍ സനന്ത് രാജ്, ഈദ് സംഗമം കമ്മിറ്റി കണ്‍വീനര്‍ അന്‍സാര്‍ വെള്ളകൂടി, സലീല്‍ സലാം എന്നിവര്‍ നേതൃത്വം നല്‍കി. കമ്മിറ്റി അംഗങ്ങളായ സനൂപ് കെ, അമീര്‍, സുനില്‍ പെരുമ്പാവൂര്‍, സുനില്‍ മുല്ലശ്ശേരി, രാജേഷ് എം.ജി, ജിബിന്‍, നിധിന്‍, നിയാസ് കാസിം, ജോണി പൈലി, അഡ്വ. മഞ്ജുഷ ശ്രീജിത്ത്, സുനില ജബ്ബാര്‍, നീതു അഭിലാഷ്, മര്‍ലിയ അജാസ്
അന്‍സാ സനൂപ്, അഞ്ജലി നിധിന്‍ തുടങ്ങിയ പ്രതിനിധികളും സാന്നിധ്യം വഹിച്ചു. കലാപരിപാടികള്‍,കുട്ടികള്‍ക്കായുള്ള വിവിധ മത്സരങ്ങള്‍
എന്നിവയും നടന്നു.
സംഘടനയുടെ അടുത്തതായി നടത്തപ്പെടാനിരിക്കുന്ന പ്രധാന പ്രവര്‍ത്തനങ്ങളായ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ്, മെഗാ ഓണ സംഗമം എന്നിവയെക്കുറിച്ച് നീതു അഭിലാഷ്, മൊഹമ്മദ് ജിബിന്‍, സലീല്‍ സലാം എന്നിവര്‍ വിശദമായ വിവരങ്ങള്‍ പങ്കുവെച്ചു

ഷഫീക് അറക്കല്‍

Ads by Google
Thursday 12 Jun 2025 02.58 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW