-->
അച്ഛന് കൃഷ്ണകുമാറിന് പിറന്നാള്‍ ആശംസകളുമായി മകള്‍ ദിയ കൃഷ്ണ. ‘പിറന്നാള്‍ ആശംസകള്‍ അച്ഛാ... ഞാന്‍ കമന്റ് ചെയ്യുകയോ വലിയ അടിക്കുറിപ്പുകള്‍ എഴുതുകയോ ചെയ്യുന്നതിന് പകരം എന്റെ പ്രിയപ്പെട്ട ഫോളോവേഴ്‌സിന് ആ കര്‍ത്തവ്യം ഞാന്‍ വിട്ടുകൊടുക്കുന്നു. എന്റെ അച്ഛനെക്കുറിച്ച് നിങ്ങള്‍ എന്താണ് ചിന്തിക്കുന്നത്? താഴെ കമന്റ് ചെയ്യുക! അദ്ദേഹത്തെക്കുറിച്ച് കുറച്ച് സംസാരിക്കാന്‍ ഇപ്പോഴാണ് ശരിയായ സമയമാണെന്ന് തോന്നുന്നു ’എന്നായിരുന്നു ദിയ അച്ഛന് പിറന്നാള്‍ ആശംസിച്ച് കുറിച്ചത്.
നിരവധി പേരാണ് ദിയയുടെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. അക്ഷരം തെറ്റാതെ വിളിക്കാം അച്ഛന്‍. അച്ഛന്റെ സ്‌നേഹം എന്താണ് എങ്ങിനെയാണ് എന്നുപോലും അറിയാത്ത ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ ഈ കാണുന്നത് എന്നെ സംബന്ധിച്ച് ദിയക്ക് കിട്ടിയ ഏറ്റവും വലിയ ലക്ഷ്വറിയാണ് എന്നായിരുന്നു ഒരു കമന്റ്. ഏതൊരു മകളും ആഗ്രഹിക്കുന്ന അച്ഛന്‍. എന്നും നീ ആ അച്ഛന്റെ രാജകുമാരി ആയിരിക്കും. ഏതൊരു പ്രതിസന്ധിഘട്ടം വന്നാലും ആ അച്ഛന്‍ നിന്നെ സംരക്ഷിക്കും.
തന്റെ മക്കള്‍ക്ക് വേണ്ടി ഏതറ്റം വരെയും പോകുന്ന ഒരു അച്ഛന്‍. അവിടെ സെലിബ്രിറ്റി സ്റ്റാറ്റസോ രാഷ്ട്രീയ ഭാവിയോ നോക്കാത്ത മനുഷ്യന്‍. അച്ഛന്‍ എന്ന വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥം കൃഷ്ണകുമാര്‍ കാണിച്ച് തന്നു. കുട്ടികള്‍ക്ക് അച്ഛന്‍ എങ്ങനെയായിരിക്കണം എന്നതിന് ഇദ്ദേഹമാണ് ഏറ്റവും മികച്ച മാതൃക എന്നിങ്ങനെ എല്ലമായിരുന്നു കമന്റുകള്‍.
ദിയ മാത്രമല്ല മറ്റ് മക്കളായ അഹാന, ഇഷാനി, ഹന്‍സികയെല്ലാം അച്ഛനോടുള്ള സ്‌നേഹവും ആശംസയും അറിയിച്ച് കുറിപ്പുകള്‍ പങ്കുവെച്ചിട്ടുണ്ട്. നമ്മുടെ കുടുംബത്തിലെ ഹീറോ കിച്ചുവാണ്. എല്ലാ കുട്ടികളും ആഗ്രഹിക്കുന്ന തരത്തിലുള്ള അച്ഛനാണെന്ന് നിങ്ങള്‍ തെളിയിച്ചു എന്നാണ് ഭാര്യ സിന്ധു കുറിച്ചത്.
നാല് പെണ്‍മക്കളേയും എല്ലാവിധ സ്വാതന്ത്ര്യവും സ്‌നേഹവും പിന്തുണയും നല്‍കിയാണ് കൃഷ്ണകുമാര്‍ വളര്‍ത്തുന്നത്. എന്നാല്‍ ശാസിക്കേണ്ട സമയങ്ങളില്‍ അതിനും മടികാണിക്കാറില്ല. പെണ്‍മക്കളുടെ സമ്പത്തിക സഹായം കൂടി തന്റെ കുടുംബകാര്യങ്ങള്‍ മുന്നോട്ട് പോകാന്‍ ലഭിക്കുന്നുണ്ടെന്ന് അഭിമാനത്തോടെ പറയുന്ന അച്ഛന്‍ കൂടിയാണ് കൃഷ്ണകുമാര്‍. ഇന്ന് അമ്പത്തിയാറാം പിറന്നാള്‍ ആഘോഷിക്കുന്ന കൃഷ്ണകുമാറിനെ സ്‌നേഹം കൊണ്ട് പൊതിയുകയാണ് മക്കളും ഭാര്യയും.