Friday, March 13, 2026 Last Updated 37 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jun 2025 12.36 PM

അവസരവാദ കൂട്ടുകെട്ടിനെതിരേ ശക്തമായ നിലപാട് ; കത്തോലിക്കാ കോണ്‍ഗ്രസ് നടപടി സ്വാഗതം ചെയ്ത് ബിജെപി

uploads/news/2025/06/785816/rajeev-chandrasekhar.jpg

നാടിന് ഭീഷണിയായ അവസരവാദ കൂട്ടുകെട്ടിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച കത്തോലിക്കാ കോണ്‍ഗ്രസിന്റെ നടപടി സ്വാഗതാര്‍ഹമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കേരള ജനതയുടെ ആശങ്കയാണ്, ശക്തമായ ഭാഷയില്‍ കത്തോലിക്കാ കോണ്‍ഗ്രസും തുറന്ന് പ്രകടിപ്പിച്ചതെന്നും എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രീണന രാഷ്ട്രീയത്തിനെതിരെ ഒരുമിച്ച് നില്ക്കാമെന്നും പറഞ്ഞു.

തീവ്രവാദ സംഘടനകളെ പ്രീണിപ്പിക്കുന്ന കോണ്‍ഗ്രസിന്റെ കപട മതേതരത്വത്തിന്റെ ഏറ്റവും വലിയ തെളിവാണ് നിലമ്പൂരില്‍ ജമാ അത്തെ ഇസ്ലാമിയുമായുള്ള സഖ്യം. നാടിന്റെ മതേതരത്വവും പൊതുനന്മയും ജനാധിപത്യ മൂല്യങ്ങളും ബലി കൊടുക്കുന്ന നടപടിയാണ് കോണ്‍ഗ്രസിന്റേ തെന്ന കത്തോലിക്ക സഭയുടെ നിലപാട് പൂര്‍ണ്ണമായും ശരിയാണ്. മതേതരത്വത്തിന്റെ മുഖംമൂടിയിട്ട് മതമൗലിക വാദികളുടെ കൈപിടിക്കുന്നവരുടെ കാപട്യം തുറന്നുകാട്ടേണ്ടത് നിലമ്പൂരിലെ ജനങ്ങളുടെ ഉത്തരവാദിത്വമാണെന്ന നിലപാടിനോട് എന്‍ഡിഎയും യോജിക്കുന്നതായും പറഞ്ഞു.

മൂന്ന് പതിറ്റാണ്ടോളം ഇവിടെ എംഎല്‍എ ഉണ്ടായിരുന്ന കോണ്‍ഗ്രസിന് എടുത്ത് പറയാന്‍ വികസന നേട്ടങ്ങളൊന്നും തന്നെയില്ല. എംപിമാരായ രാഹുല്‍ഗാന്ധിക്കും പ്രിയങ്കഗാന്ധിക്കും ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാനായില്ല. ഇത് മറയ്ക്കാന്‍ വര്‍ഗീയ ശക്തികളുമായി കൂട്ടുചേരുന്ന കോണ്‍ഗ്രസിന് ജനങ്ങള്‍ ശക്തമായ മറുപടി നല്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം എക്‌സില്‍ ഇട്ട കുറിപ്പില്‍ വ്യക്തമാക്കുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW