-->
മാനത്തവാടി : വയനാട്ടില്‍ കാട്ടിക്കുളത്ത് ബസുകള്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്കേറ്റു. പോലീസ് എയ്ഡ്‌പോസ്റ്റിന് സമീപം വളവില്‍ രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച സ്വകാര്യബസും ലൈന്‍ബസുമാണ് കൂട്ടിയിടിച്ചത്. സമയോചിതമായി നാട്ടുകാരും ടാക്‌സിഡ്രൈവര്‍മാരുമാണ് പരിക്കേറ്റവരെ അശുപത്രിയിലാക്കിയത്.
തിരുനെല്ലി ക്ഷേത്രത്തില്‍ നിന്നും തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിപ്പോയ 50 പേര്‍ സഞ്ചരിച്ച സ്വകാര്യബസ് ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന ലൈന്‍ബസും കാട്ടിക്കുളം വനമേഖലയോട് ചേര്‍ന്ന പ്രദേശത്തെ വളവില്‍ കൂട്ടിയിടിക്കുകയായിരുന്നു. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തില്‍ 50 പേരുണ്ടായിരുന്നു. യാത്രക്കാരില്‍ മിക്കവര്‍ക്കും പരിക്കേറ്റു. അപകടം നടന്നയുടന്‍ തന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തി.
തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിലാണ് കൂടുതല്‍ ആളുകള്‍ക്ക് പരിക്കേറ്റത്. ഇവരെ ഉടന്‍തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 30 ലധികം പേരെ മാനന്തവാടി മെഡിക്കല്‍കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.