Sunday, March 15, 2026 Last Updated 8 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jun 2025 09.00 AM

സാമ്പത്തിക തട്ടിപ്പ് കേസ്: തന്റെ കുടുംബത്തെ പിന്തുണച്ചവര്‍ക്ക് നന്ദി പറഞ്ഞ് കൃഷ്ണകുമാറും സിന്ധു കൃഷ്ണയും

sindhu-krishna
photo-www.instagram.com/sindhu_krishna__

സാമ്പത്തിക തട്ടിപ്പു കേസില്‍ തന്റെ കുടുംബത്തെ പിന്തുണച്ചവര്‍ക്ക് നന്ദി പറഞ്ഞ് കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും. സിന്ധു കൃഷ്ണയുടെ പുതിയ വ്‌ളോഗിലൂടെ ആയിരുന്നു ഇരുവരും നന്ദി അറിയിച്ചത്.

വലിയ വീട്ടിലൊന്നും ജനിച്ചുവളര്‍ന്നയാളല്ല ഞാന്‍. അച്ഛന്റെ കുടുംബമൊക്കെ വലിയ കുടുംബമായിരുന്നെങ്കിലും അച്ഛന് വലിയൊരു തകര്‍ച്ചയുണ്ടായി. അതിനു ശേഷം ഞങ്ങള്‍ വല്ലാത്തൊരു അവസ്ഥയിലേക്ക് പോയി. എന്റെ പത്താം ക്ലാസ് ഒക്കെ കഴിഞ്ഞ് കുറച്ചുനാള്‍ ഞങ്ങള്‍ വലിയ ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോയത്.

പ്രതിസന്ധികള്‍ നമുക്കു കരുത്താകും എന്നു പറയാറില്ലേ. വലിയ കൊടുങ്കാറ്റുകളിലൂടെ കടന്നുപോയവര്‍ക്ക് ചെറിയ കാറ്റൊന്നും ഏല്‍ക്കില്ല. മക്കളെ ഞാന്‍ വഴക്കു പറയുകയും അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയുമൊക്കെ ചെയ്യാറുണ്ട്. അതൊക്കെ ഒരു വശത്ത് നടക്കും. പക്ഷേ, അവര്‍ക്കൊരു പ്രശ്‌നം വന്നാല്‍ കൂടെ നില്‍ക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്.

അവര്‍ക്കൊരു പ്രശ്‌നം വന്നാല്‍ ഞങ്ങള്‍ ഏതറ്റം വരെയും പോകും. ആരൊക്കെയാണ് നമ്മുടെ സുഹൃത്തുക്കള്‍, ആരൊക്കെയാണ് നമ്മുടെ ശത്രുക്കള്‍ എന്നൊക്കെ അറിയാനുള്ള അവസരം കൂടിയായിരുന്നു ഇത്. എന്റെ ഓഫീസിലുള്ള എല്ലാവരും എനിക്കൊപ്പം ഉണ്ട്. എല്ലാവരുടേയും പിന്തുണയ്ക്കും പ്രാര്‍ത്ഥനയ്ക്കും തങ്ങള്‍ നന്ദി അറിയിക്കുന്നതായും കൃഷ്ണകുമാറും സിന്ധു കൃഷ്ണയും വീഡിയോയില്‍ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW